| Friday, 13th June 2025, 8:40 pm

അന്യഭാഷാ സിനിമയിലെ ഗ്ലാമറസ് റോളുകളിലേക്ക് വിളി വരുന്നുണ്ട്; അഭിനയിക്കാനായി കേംപ്രമൈസുകൾക്ക് തയ്യാറല്ല: തൻവി റാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമ്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് തൻവി റാം. പിന്നീട് 2018, കപ്പേള, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, കുമാരി, എങ്കിലും ചന്ദ്രികേ, അഭിലാഷം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2012ലെ മിസ് കേരള ഫൈനലിസ്റ്റായിരുന്നു അവർ. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടി.

തമിഴിൽ നിന്നടക്കമുള്ള അന്യഭാഷാ സിനിമകളിൽ ഗ്ലാമറസ് റോളുകളിലേക്ക് വിളിക്കുന്നുണ്ടെന്നും അതിൽ പലതും സെൻസിറ്റീവ് വിഷയങ്ങളാണ് എന്നും തൻവി പറയുന്നു.

തത്‌കാലം അത്ര സെൻസിറ്റീവ് സിനിമകൾ ഇപ്പോൾ ചെയ്യേണ്ട എന്നാണ് തീരുമാനമെന്നും കുറച്ച് നല്ല ക്യാരക്ടർ റോളുകൾ ചെയ്‌ത ശേഷം അത്തരം റോളുകളെക്കുറിച്ച് ആലോചിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു.

സിനിമയിൽ അഭിനയിക്കാനായി കേംപ്രമൈസുകൾക്ക് തയ്യാറല്ലെന്നും ഏത് സിനിമ ചെയ്യണം ചെയ്യേണ്ട എന്ന് തീരു മാനിക്കേണ്ടത് തൻ്റെ ശരികളാണെന്നും അവർ കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു തൻവി.

‘തമിഴിൽ നിന്നടക്കം അന്യഭാഷാ സിനിമയിലെ ഗ്ലാമറസ് റോളുകളിലേക്ക് വിളി വരുന്നുണ്ട്. പലതും സെൻസിറ്റീവ് വിഷയങ്ങളാണ്. തത്‌കാലം അത്ര സെൻസിറ്റീവ് സിനിമകൾ ഇപ്പോൾ ചെയ്യേണ്ട എന്നാണ് തീരുമാനം.

കുറച്ച് നല്ല ക്യാരക്ടർ റോളുകൾ ചെയ്‌ത ശേഷം അത്തരം റോളുകളെക്കുറിച്ച് ആലോചിക്കാം എന്ന് തോന്നുന്നു. ഒരു സിനിമയിൽ അഭിനയിക്കാനായി കേംപ്രമൈസുകൾക്ക് തയ്യാറല്ല. എൻ്റെ ശരികളാണ് ഏത് സിനിമ ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കേണ്ടത്,’ തൻവി പറയുന്നു.

സൈജു കുറുപ്പ് നായകനായ അഭിലാഷം ആണ് തൻവിയുടെ റിലീസായ അവസാന പടം. എമ്പുരാനൊപ്പം റിലീസായ പടം തിയേറ്ററിൽ വിജയിച്ചില്ലെങ്കിലം ഒ.ടി.ടി ഇറങ്ങിയ ശേഷം മികച്ച അഭിപ്രായം ലഭിച്ചു.

Content Highlight: I am not ready to make any compromises to act says Tanvi Ram

We use cookies to give you the best possible experience. Learn more