ന്യൂദല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ പോരാട്ടം ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. ഔദ്യോഗിക പേജില്‍ നിന്നും വാങ്ചുക്കിന്റെ ഭാര്യയായ ഗീതാജ്ഞലി ജെ.ആങ്‌മോ പുറത്ത് വിട്ട ആശുപത്രി കിടയ്ക്കയില്‍ നിന്നുള്ള സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ജൂലൈ 20ന് നടക്കുന്ന പാര്‍ലമെന്ററി മാര്‍ച്ച് വന്‍ വിജയമാക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ ജന്തര്‍ മന്തറിലെ സമര വേദിയില്‍ നിന്നും മാറ്റിയ പൊലീസ് നടപടിയെ നിയമ വിരുദ്ധമായ തടങ്കല്‍ എന്നാണ് വാങ്ചുക്ക് തന്റെ കത്തില്‍ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സോനം വാങ് ചുക്കിനെ സമരപന്തലില്‍ നിന്ന് ദല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യ നില ചൂണ്ടിക്കാട്ടി വിദഗ്ധ ചികിത്സ നല്‍കണമെന്നാരോപിച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുയരുന്നത്.
ആശുപത്രി കിടക്കയിലും വാങ്ചുക്ക് തന്റെ നിരാഹര സമരം തുടരുകയാണ്. മരുന്നുകള്‍ സ്വീകരിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയും അനിശ്ചിത കാല നിരാഹര സമരം ആരംഭിച്ചിരുന്നു.
Content Highlight: I am in unlawful detention; the fight against the question paper leak is India’s second freedom struggle: Wangchuk.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.