ഹൈദരാബാദിന് ഒരുഗോള്‍ ജയം
ISL
ഹൈദരാബാദിന് ഒരുഗോള്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd November 2020, 9:26 pm

പനജി: ഐ.എസ്.എല്ലില്‍ ഒഡിഷ എഫ്.സിക്കെതിരേ ഹൈദരാബാദ് എഫ്.സിയ്ക്ക് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് ജയിച്ചത്.

35-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അരിഡാനെ സന്റാനയാണ് ഹൈദരാബാദിനെ മുന്നിലെത്തിച്ചത്.

ഹാളിചരണ്‍ നര്‍സാരിയുടെ ഷോട്ട് പെനാല്‍റ്റി ബോക്സില്‍ ഒഡിഷ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്ലറുടെ കൈയില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. ടെയ്ലര്‍ക്ക് ഇതിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hyderabad FC vs Odisha FC ISL 2020