| Monday, 8th June 2026, 8:37 am

ഇസ്രഈല്‍ ജയിലില്‍ ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത സംഭവം; ക്രിമിനല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന

നിഷാന. വി.വി

ടെല്‍അവീവ്: 2025ല്‍ ഗസയിലേക്ക് പോയ ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലയിലെ അംഗമായിരുന്ന ജര്‍മന്‍ പത്രപ്രവര്‍ത്തകയയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ക്രമിനല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ അദാല.

അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ച് ഇസ്രഈല്‍ സൈന്യം കപ്പല്‍ പിടിച്ചെടുക്കുകയും കപ്പലിലുള്ളവരെ അഞ്ച് ദിവസത്തേക്ക് തടവിലാക്കുകയും ചെയ്തിരുന്നു.

ഇതോടെ റംലയിലെ ഗിവോണ്‍ ജയിലില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയെ പൂര്‍ണനഗ്‌നയാക്കാന്‍ നിര്‍ബന്ധിക്കുകയും, വനിതാ ഗാര്‍ഡ് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഈ സമയം പുരുഷ ഗാര്‍ഡുകള്‍ ഇത് നോക്കി ചിരിച്ചതായും പരാതിയില്‍ പറയുന്നു. കെറ്റ്‌സിയോട്ട് ജയിലിലേക്കുള്ള മാറ്റത്തിനിടയില്‍ കണ്ണുകള്‍ കെട്ടിയിടുകയും, പ്ലാസ്റ്റിക് കൈവിലങ്ങുകള്‍ അണിയിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

സമാനമായ ലൈംഗികാക്രമണങ്ങളും പീഡനങ്ങളും മറ്റ് നിരവധി ആക്ടിവിസ്റ്റുകളും നേരിട്ടതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇസ്രഈല്‍ ഭരണകൂടത്തിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും മനുഷ്യാവകാശ സംഘടന പരാതി നല്‍കിയിട്ടുണ്ട്.

ഇസ്രഈല്‍ സൈന്യം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയമാണിതെന്നും അവരുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്നാണ് ഇസ്രഈല്‍ സൈന്യത്തിന്റെ വാദം.

Content Highlight: Human rights group calls for criminal investigation into rape of German journalist in Israeli prison

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more