2026 ഫുട്‌ബോള്‍ ലോകകപ്പില്‍ മെസി കളിച്ചാലും അവന്റെ ഏഴകലത്ത് വരില്ല; ഹ്യൂഗോ
Sports News
2026 ഫുട്‌ബോള്‍ ലോകകപ്പില്‍ മെസി കളിച്ചാലും അവന്റെ ഏഴകലത്ത് വരില്ല; ഹ്യൂഗോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th January 2025, 9:07 am

ഫുട്ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് മികച്ച താരമെന്ന ആരാധകരുടെ തര്‍ക്കം ഇപ്പോഴും അറ്റംകാണാതെ പോകുകയാണ്.

നിലവില്‍ 917 കരിയര്‍ ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് റോണോ സ്‌കോര്‍ നിലവാരത്തില്‍ മുന്നിലാണ്. അതേസമയം മെസി 850 ഗോളുകളാണ് നേടിയതെങ്കിലും താരം ഇനി നേടാന്‍ ബാക്കിയായി ഒരു ട്രോഫിയുമില്ല.

2026 ലോകകപ്പ് കളിക്കാന്‍ ഇതിഹാസ താരങ്ങള്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇരുവരും ലോകകപ്പില്‍ മത്സരിച്ചാല്‍ മെസിയെക്കാളും മികച്ച പ്രകടനം നടത്താന്‍ പോകുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരിക്കും എന്ന് പറയുകയാണ് മുന്‍ അര്‍ജന്റൈന്‍ താരം ഹ്യൂഗോ ഗാട്ടി.

‘ക്രിസ്റ്റ്യാനോ മെസിയെക്കാള്‍ മികച്ചവനാണെന്ന് എനിക്ക് തോന്നുന്നു. റൊണാള്‍ഡോയുടെ ഫിസിക് തന്നെ നോക്കു. 20 വയസുള്ള പൈയ്യന്റെ ശരീരമാണ് അവനുള്ളത്, മെസിക്ക് അടുത്ത ലോകകപ്പില്‍ കളിക്കാന്‍ സാധിക്കും, പക്ഷെ മികവുള്ള പ്രകടനം കുറവായിരിക്കും. അദ്ദേഹം ഇപ്പോള്‍ കളിക്കുന്നതും അത് പോലെയാണ്,’ ഹ്യൂഗോ ഗാട്ടി പറഞ്ഞു.

നിലവില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുന്ന മെസി എം.എല്‍.എസില്‍ മയാമിക്കൊപ്പം കരാര്‍ നീട്ടാനിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ കൂടെയും കരാര്‍ പുതുക്കും.

 

Content Highlight: Hugo Gatti Talking About Cristiano Ronaldo And Lionel Messi