ന്യൂദല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മേസിഡസ് ബെന്‍സ് കമ്പനി അവരുടെ ഏറ്റവും പുതിയ മോഡലുമായി ഇന്ത്യന്‍ വിപണിയില്‍. പ്രീമിയം സ്‌പോര്‍ട്‌സ് വെഹിക്കിളായ ജി.എല്‍ ക്ലാസ്-എസ്.യു.വി ആണ് മേസിഡസ് ബെന്‍സ് ഇത്തവണ പുറത്തിറക്കിയത്.[]
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇതിന്റെ വില 77.5 ലക്ഷം രൂപയാണ്.
മേസിഡസ് ബെന്‍സിന്റെ പ്രചരണം ലക്ഷ്യമിട്ട് പ്രശസ്ത ടെന്നീസ് കളിക്കാരന്‍ ബോറിസ് ബക്കറെ ബെന്‍സിന്റെ ആഗോള അംബാസഡറായി നേരത്തെ നിയമിച്ചിരുന്നു.
ജി.എല്‍ ക്ലാസ് എസ്.യു.വി മോഡലിനൊപ്പം,മേസിഡസിന്റെ ഹാച്ച്ബാക്ക് എ-ക്ലാസ്സ് മോഡലും ഉടന്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായും സി.ഇ.ഒ പറഞ്ഞു.
100 യൂണിറ്റ് വാഹനങ്ങളാണ് അദ്യ തവണയായി മേസിഡസ് ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങുന്നതെന്നും അടുത്ത സെപ്തംബറോടെ വാഹനങ്ങളുടെ അസംബ്ലിംങ്ങിനായി പൂനെയില്‍ കമ്പനി യൂണിറ്റ് തുടങ്ങുമെന്നും സി.ഇ.ഒ എബര്‍ഹാര്‍ഡ് കേണ്‍ കൂട്ടിച്ചേര്‍ത്തു.