| Wednesday, 19th September 2018, 3:14 pm

നിങ്ങള്‍ക്ക് എത്ര തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം? അറിഞ്ഞിരിക്കേണ്ടതെല്ലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആരോഗ്യപരമായ ലൈംഗിക ബന്ധം ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പലതരത്തിലുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നതിനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുവഴി സഹായകമാകുന്നു.

സ്ത്രീകളിലെ ബ്രെസ്ര്‌റ് ക്യാന്‍സര്‍, പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ സെക്‌സിലേര്‍പ്പെടുന്നതുവഴി സാധിക്കുന്നു. അതുകുടാതെ വിഷാദരോഗം, ഡിപ്രഷന്‍ എന്നിവ കുറച്ച് മാനസികാരോഗ്യം പ്രദാനം ചെയ്യാനും സെക്‌സ് സഹായിക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയായ ഒരാള്‍ വര്‍ഷത്തില്‍ മിനിമം 54 തവണയെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ആരോഗ്യപ്രദമാണെന്നാണ് സാന്റിയാഗോ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ALSO READ: ഓറല്‍ സെക്‌സിലേര്‍പ്പെടുന്നവരാണോ നിങ്ങള്‍? ഈ ഗുണങ്ങളുണ്ടാകുമെന്ന് പഠനങ്ങള്‍

 ഒരു വീട്ടില്‍ കഴിയുന്ന ദമ്പതികള്‍ വര്‍ഷത്തില്‍ 51 തവണയെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇരുവരുടെയും ലൈംഗികാരോഗ്യത്തെയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇൗ കണക്കുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ദമ്പതികളുടെ തൃപ്തിക്കനുസരിച്ചാണ് സെക്‌സിലേര്‍പ്പെടുന്നതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതെന്നും പഠനത്തില്‍ പറയുന്നു.

അതേസമയം ആഴ്ചയില്‍ ഒരു ദിവസം സെക്‌സിലേര്‍പ്പെടുന്നത് മാനസിക സന്തോഷം വര്‍ധിപ്പിക്കുന്നതും ആരോഗ്യപ്രദവുമാണെന്നും ജേണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സാണിലിറ്റി സയന്‍സ് നടത്തിയ ഗവേഷണത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more