ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് ഗുരുതരാവസ്ഥയില്‍
Sports News
ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് ഗുരുതരാവസ്ഥയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th May 2020, 9:17 am

ചണ്ഡീഗഡ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗിനെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 95 വയസുകാരനായ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഇന്ത്യക്കുവേണ്ടി മൂന്ന് തവണ ബല്‍ബീര്‍ സിംഗിന്റെ ഹോക്കി ടീം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു.
‘104 ഡിഗ്രി പനിയുമായാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. അദ്ദേഹം നിലവില്‍ ഐ.സി.യുവിലാണ്. ഇന്നലത്തേതിനേക്കാള്‍ ഭേദമുണ്ട്. കൊവിഡ് ടെസ്റ്റിനും സാമ്പിള്‍ അയച്ചിട്ടുണ്ട്. റിസള്‍ട്ട് നാളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ സിംഗിന്റെ ഫാമിലി ഡോക്ടര്‍ കൂടിയായ രാജേന്ദ്ര കര്‍ല ശനിയാഴ്ച പറഞ്ഞു.

1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും, 1952 ല്‍ ഹെല്‍സിങ്കിയിലും, 1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലും ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു ബല്‍ബീര്‍ സിംഗ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ഇന്ത്യ നെതര്‍ലണ്ടിനെതിരെ 6-1 ന് സ്വര്‍ണം കൊയ്തപ്പോള്‍ അഞ്ച് ഗോളും ബല്‍ബീര്‍ സിംഗിന്റെ വകയായിരുന്നു.

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡ് ഇതുവരെയും ആരും മറികടന്നിട്ടില്ല. 1975 ല്‍ മെന്‍സ് ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ച് കൂടിയായിരുന്നു ബല്‍ബീര്‍ സിംഗ്.  ന്യൂമോണിയ ബാധയേറ്റ് മുന്‍പും ബല്‍ബീര്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക