ഷിംല: ഹിമാചല്‍ പ്രദേശിലെ സഞ്ജൗലി പള്ളി തകര്‍ക്കുമെന്ന് ഭീഷണിമുഴക്കി ഹിന്ദുത്വ സംഘടനകള്‍.
ഈ മാസം 29ന് മുമ്പ് പളളിയുടെ മുകളിലത്തെ മൂന്ന് നിലകള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ ഷിംല മുന്‍സിപ്പല്‍ കോര്‍പ്പറേഷന് നിവേദനം നല്‍കിയിട്ടുണ്ട്.
‘കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കോര്‍പ്പറേഷന്‍ മുന്നോട്ട് വരണം,വഖ്ഫ് ബോര്‍ഡിനോ പള്ളി കമ്മിറ്റിക്കോ സാധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍സൗജന്യമായി തകര്‍ക്കും,’ ദേവ് ഭൂമി ഹിന്ദുസംഘര്‍ഷ് സമിതി അംഗം മദന്‍ താക്കൂര്‍ പറഞ്ഞു.
നിയമവിരുദ്ധമായി നിര്‍മ്മാണം നടത്തിയെന്നാരോപിച്ച് സഞ്ജൗലി പള്ളിക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. പള്ളിയുടെ ഉടമസ്ഥാവകാശത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു ഇത്.
പിന്നാലെയാണ് പള്ളിയുടെ മുകളിലത്തെ മൂന്ന് നിലകള്‍ പൊളിച്ചു നീക്കാന്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്. താഴത്തെ രണ്ട് നിലകള്‍ സംരക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
നേരത്തെ മുന്‍സിപ്പല്‍ കമ്മീഷന്‍ പള്ളി കെട്ടിടം മുഴുവനായും പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടിരുന്നു. നിയമവിരുദ്ധമായാണ് പള്ളി പണിതതെന്നാരോപിച്ചായിരുന്നു ഈ ഉത്തരവ്.
ഇത് ചോദ്യം ചെയ്ത് വഖ്ഫ് ബോര്‍ഡും പള്ളികമ്മിറ്റിയും ജില്ലാ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജില്ലാകോടതി മുന്‍സിപ്പല്‍ കമ്മീഷന്റെ ഉത്തരവ് ശരിവെക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നായിരുന്നു വഖ്ഫും പള്ളി കമ്മിറ്റിയും ഹൈകാടതിയെ സമീപിച്ചത്. നിലവില്‍ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. 2026 മാര്‍ച്ച് 9നാണ് അടുത്തവാദം.
കോടതിയുടെ പരിഗണനയിലുള്ള വിഷയം തെരുവിലേക്ക് വലിച്ചിഴച്ച് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയാണ് ഹിന്ദുത്വ സംഘമെന്നും വെള്ളിയാഴ്ച്ച പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളെ ഹിന്ദു സംഘടനകള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പള്ളിയിലെത്താന്‍ പലരും ഭയക്കുന്ന സാഹചര്യമുണ്ടെന്നും മുസ്ലിം സംഘടനകള്‍ പറഞ്ഞു.
2002 ലായിരുന്നു മൂന്ന് നിലകള്‍ കൂടി ഉയര്‍ത്തി പള്ളി അഞ്ച് നിലയാക്കിയത്. ഇതിനാണ് മതിയായ രേഖകള്‍ ഇല്ലെന്നുള്ള ഹിന്ദുത്വ സംഘടനകളുടെ വാദം.
Content Highlight: Hindutva organizations threaten to demolish Sanjou mosque
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ടെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.