താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണില്‍ ഹാജി മലംഗ് ദര്‍ഗയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പച്ച ചൗദറിനു മുകളില്‍ കാവി ചൗദര്‍ വിരിച്ച് ഹിന്ദുത്വവാദികള്‍.
ഫെബ്രുവരി 2 നായിരുന്നു വിവാദപരമായ സംഭവം നടന്നത്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു.
700 ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലേക്ക് വന്ന ഒരു അറബ് മിഷിനറിയുടെ ശവകുടീരം ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്. ചരിത്രപരമായി ഒരു പൊതു ആരാധനാലയമായതിനാല്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ശവകുടീരത്തിന് മേല്‍ പൂക്കളും ചൗദറുകളും അര്‍പ്പിക്കാറുണ്ട്.
മലംഗഡ് പ്രദേശത്തെ സ്വത്തുകളെ സംബന്ധിച്ച് നടക്കുന്ന നിയമ തര്‍ക്കം ഉടനടി പരിഹരിക്കപ്പെടുമെന്നും കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന തീരുമാനം ലഭിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ദര്‍ഗ സ്ഥിതി ചെയ്യുന്ന സ്ഥലം മച്ചിന്ദ്രനാഥ് ക്ഷേത്രമാണന്നും ഇത് വിമോചിപ്പിക്കാന്‍ പ്രതിജ്ഞാബന്ധനാണെന്നും ഏക്‌നാഥ് നാഥ് ഷിന്‍ഡെ പ്രസ്താവിച്ചതിന് പിന്നാലെ ദര്‍ഗയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് തര്‍ക്കം ആരംഭിച്ചിരുന്നു. നിലവില്‍ തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.