ന്യൂദല്‍ഹി: ഹിന്ദുക്കള്‍ അയോധ്യയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കി കാശിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ പണിയുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്ന് മുന്‍ ബി.ജെ.പി നേതാവും തെലങ്കാനയിലെ ഗോഷാമഹല്‍ എം.എല്‍.എയുമായ ടി.രാജാസിങ്.
അയോധ്യ ഭണ്ഡാര കൊള്ളയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഏകദേശം ഒരു വര്‍ഷം മുമ്പാണ് രാജാ സിങ് ബി.ജെ.പിയില്‍ നിന്നും രാജി വെച്ചത്.
‘അയോധ്യയിലെ ഫണ്ട് വിവാദങ്ങളില്‍ സമയം കളയാതെ കാശിയിലും മഥുരയിലും എപ്പോള്‍ ക്ഷേത്രം പണിയുമെന്ന് ചോദിച്ച് അവിടെ പ്രതിഷേധങ്ങള്‍ ആരംഭിക്കുക,’ അദ്ദേഹം ആഹ്വാനം ചെയ്തു.
കോടിക്കണക്കിന് ഹിന്ദുക്കളുടെ മത വികാരം വ്രണപ്പെടുത്താനും രാഷ്ട്രീയ ലാഭത്തിനുമായാണ് പ്രതിപക്ഷം ഈ വിവാദമുണ്ടാക്കുന്നതെന്നും രാജ പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തന്നെ കൃത്യമായ തെളിവുകള്‍ പുറത്ത് വിടണമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ ക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ രാജിവെക്കുകയും എട്ട് ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ വിവാദ പരാമര്‍ശം.
തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും രാജ്യത്തുടനീളം ശ്രദ്ധിക്കപ്പെട്ട നേതാവാണ് രാജാ സിംഗ്.ഗോസംരക്ഷണം, അയോധ്യ രാമക്ഷേത്ര നിര്‍മാണം, ഇന്ത്യയെ ‘അഖണ്ഡ ഹിന്ദു രാഷ്ട്രം’ ആക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം നിരന്തരം ശക്തമായ വാദങ്ങള്‍ ഉന്നയിക്കാറുണ്ട്.
പ്രകോപനപരമായ പ്രസംഗങ്ങളുടെയും വര്‍ഗീയ പരാമര്‍ശങ്ങളുടെയും പേരില്‍ നൂറിലധികം ക്രിമിനല്‍ കേസുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
Content Highlight: Hindus should not waste time on the Ayodhya dispute; instead, focus on building temples in Kashi and Mathura: T. Raja Singh.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.