റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയിലാണ് ബെംഗളൂരു ചാമ്പ്യന്മാരാകുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടാന്‍ സാധിച്ചത്.
— Royal Challengers Bengaluru (@RCBTweets) June 3, 2025
കിരീടം മാത്രമല്ല, ഐ.പി.എല്ലില്‍ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനും വിരാട് കോഹ്‌ലിക്ക് സാധിച്ചിരിക്കുകാണ്. ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ 600+ റണ്‍സ് നേടിയ താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസീസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍, വിന്‍ഡീസ് കരുത്തന്‍ ക്രിസ് ഗെയ്ല്‍, കെ.എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് വിരാട് റെക്കോഡ് ലിസ്റ്റില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ 600+ റണ്‍സ് നേടിയ താരം, എണ്ണം
വിരാട് കോഹ്‌ലി – 6*
കെ.എല്‍. രാഹുല്‍ – 4
ക്രിസ് ഗെയ്ല്‍ – 3
ഡേവിഡ് വാര്‍ണര്‍ – 3
വമ്പന്‍ പ്രകടനങ്ങള്‍ക്കും മറ്റ് സൂപ്പര്‍ റെക്കോഡുകള്‍ക്കും പുറമേ ഐ.പി.എല്ലിന്റെ ഏറ്റവും വലിയ നേട്ടവും വിരാട് കൈപ്പിടിയില്‍ ആക്കിയിട്ടുണ്ട്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിരാട് പതിനെട്ടാം സീസണ്‍ അവസാനിപ്പിക്കുന്നത്.
മാത്രമല്ല ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനും വിരാട് കോഹ്‌ലിക്ക് സാധിച്ചിരുന്നു. 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സാണ് വിരാട് നേടിയത്. മാത്രമല്ല 73* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 65.18 എന്ന ആവറേജ് 167.91 എന്ന് സ്‌ട്രൈക്ക് റേറ്റും കിങ് നേടി. എട്ട് അര്‍ധ സെഞ്ച്വറികളാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്.
2008ല്‍ ആര്‍.സി.ബിയില്‍ അരങ്ങേറ്റം നടത്തിയ വിരാട് പിന്നീടുള്ള 259 ഇന്നിങ്‌സില്‍ നിന്നും 8661 റണ്‍സ് ആണ് നേടിയത്. 113* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഐ.പി.എല്‍ ചരിത്രത്തില്‍ താരം രേഖപ്പെടുത്തി. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനം രോഹിത് ശര്‍മയ്ക്കാണ്. ഐ.പി.എല്ലില്‍ ഇതുവരെ 267 ഇന്നിങ്‌സില്‍ നിന്നും 7046 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.
Content Highlight: Highlight: IPL 2025: Virat became the player to score the most 600+ runs in IPL seasons