| Tuesday, 26th May 2026, 8:12 am

ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്നിന്; വെബ്‌സൈറ്റിലും വാട്‌സ് ആപ്പിലും ഫലമറിയാം

നിഷാന. വി.വി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്നറിയാം.
വൈകിട്ട് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം നടത്തുക. സെക്രട്ടറിയേറ്റിലെ പി.ആര്‍.ഡി ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിക്കുക.

പശ്ചിമേഷ്യയിലെ സംഘര്‍ങ്ങളെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയ ഗള്‍ഫ് മേഖലയിലെ ഫലവും ഇന്നറിയാം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വെബ്‌സൈറ്റിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വാട്ട്‌സാപ്പിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം.

പൊതു വിദ്യാഭ്യാസ മന്ത്രിയായ എന്‍. ഷംസുദ്ദീന്റെ ആദ്യ ഫലപ്രഖ്യാപനം കൂടിയാണിത്.
ഹയര്‍ സെക്കന്‍ഡറിയില്‍ 4.52 ലക്ഷം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,826 വിദ്യാര്‍ത്ഥികളുമാണ് ഫലം കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 77.81 ശതമാനവും വി.എച്ച്.എസ്.ഇയില്‍ 70.06 ശതമാനവുമായിരുന്നു വിജയം. മെയ് 15 നായിരുന്നു എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്. ഇത്തവണ 99.07 ശതമാനം വിജയം. 30,514 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസാണ്.

വിജയശതമാനവും ഫുള്‍ എ പ്ലസും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞു. പുതിയ കരിക്കുലവും ചോദ്യപേപ്പര്‍ രീതിയില്‍ വരുത്തിയ മാറ്റവുമാണ് ഇടിവിന് കാരണം. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ് ആണ് പരീക്ഷഫലം പ്രഖ്യാപിച്ചത്.

Content Highlight: Higher Secondary, VHSE results to be declared today at 3 pm; results can be found on the website and WhatsApp

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more