മ്ലാത്തി ചേടത്തിയുടെ കയ്യിലുള്ള പോത്തന്റെ ബൈനാക്കുലര്‍, മുളംകുറ്റിയില്‍ അവശേഷിച്ച ചോറിന്റെ വറ്റ്: ചര്‍ച്ചയായി എക്കോയിലെ ഹിഡണ്‍ ഡീറ്റെയ്ല്‍സ്
Malayalam Cinema
മ്ലാത്തി ചേടത്തിയുടെ കയ്യിലുള്ള പോത്തന്റെ ബൈനാക്കുലര്‍, മുളംകുറ്റിയില്‍ അവശേഷിച്ച ചോറിന്റെ വറ്റ്: ചര്‍ച്ചയായി എക്കോയിലെ ഹിഡണ്‍ ഡീറ്റെയ്ല്‍സ്
ഐറിന്‍ മരിയ ആന്റണി
Tuesday, 6th January 2026, 9:32 pm

2025ല്‍ ഇറങ്ങിയ മികച്ച മലയാള സിനിമയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട സിനിമയാണ് എക്കോ. ‘ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്‌കിന്ധാ കാണ്ഡം’ എന്ന ഘടകം തന്നെയായിരുന്നു ഏതൊരു പ്രേക്ഷകനെയും എക്കോയിലേക്ക് അടുപ്പിച്ചത്. 50 കോടിയും സ്വന്തമാക്കി തിയേറ്റില്‍ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ഒ.ടി.ടി റിലീസ് ശേഷവും കയ്യടികള്‍ നേടുകയാണ്.

എക്കോ/ YOUTUBE.COM

മിസ്റ്ററി ഴോണര്‍ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം ഒരുപാട് നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു ത്രില്ലറായിരുന്നു. കുര്യച്ചനില്‍ തുടങ്ങി മ്ലാത്തി ചേടത്തിയില്‍ അവസാനിച്ച ചിത്രം, തന്റെ ജീവിതം ഇല്ലാതാക്കിയ കുര്യച്ചനോടുള്ള മ്ലാത്തി ചേടത്തിയുടെ പ്രതികാര കഥ എന്നിങ്ങനെയാണ് പലരും എക്കോയെ വിശേഷിപ്പിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള പല വിലയിരുത്തലുകളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ച ചില ഹിഡണ്‍ ഡീറ്റേയ്ല്‍സുമാണ് സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയാകുന്നത്. സിനിമയുടെ അവസാനം കുര്യച്ചന്‍ എന്ത് സംഭവിച്ചു മുതല്‍ ഒരോ ഡീറ്റെയ്‌ലുകളും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.

സിനിമയുടെ കഥ നടക്കുന്നത് ഒരു 1980 കാലഘട്ടങ്ങളിലാണെന്നത് തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത് വ്യക്തമാക്കുന്ന തരത്തിലുള്ള പല ഡീറ്റെയ്‌ലിങും സിനിമയില്‍ കാണാവുന്നതുമാണ്. നിറമില്ലാത്ത മണ്ണെണ്ണയും കലണ്ടറുമെല്ലാം ഡീറ്റെയ്ല്‍ ചെയ്തുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.

സിനിമയില്‍ തന്നെ ചതിച്ച് കുര്യച്ചന്‍ തടങ്കലില്‍ ആക്കിയത് പോലെ ഒരു ഗുഹക്കുള്ളില്‍ മ്ലാത്തി ചേടത്തി കുര്യച്ചനെ തടവിലാക്കിയെന്നാണ് പല കുറിപ്പിലും വീഡിയോയിലും കാണിക്കുന്നത്. എന്നാല്‍ അത്രയും കാലം തടങ്കലിലായിരുന്ന കുര്യച്ചന്‍ അവസാന ദിവസം കൊല്ലപ്പെട്ടുവെന്നും ബൈനോക്കുലറിലൂടെ അത് മ്ലാത്തി ചേടത്തി ആസ്വദിക്കുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞു കൊണ്ടുള്ള ഡീറ്റെയ്ല്‍സും കാണം.

അതിനായി സിനിമയെ വിലയിരുത്തി കൊണ്ട് പ്രേക്ഷകര്‍ കാണിക്കുന്ന തെളിവുകളാണ് കൗതുകകരം. ബൈനോക്കുലറുമായി ദൂരേക്ക് നോക്കിയിരിക്കുന്ന മ്ലാത്തി ചേടത്തി, അതിന് മുമ്പ് വരെ വീടിന് ചുറ്റിനും കണ്ടിട്ടില്ലാത്ത അത്രയും പട്ടികള്‍, മുളംകുറ്റിയില്‍ അവേശിച്ച ചോറിന്റെ വറ്റ് തുടങ്ങിയവ തെളിവായി പറയുന്നുണ്ട്.

സൗരഭ് സച്ച്‌ദേവ Photo: Screengrab/ youtube.com

തുടക്കത്തില്‍ സന്ദീപിന്റെ കഥാപാത്രമായ പീയൂസ് മുളംകുറ്റി കാണുന്നുണ്ടെങ്കിലും, അതില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കാണുന്നില്ല. നായകള്‍ തിരിച്ച് കൊണ്ടു വന്ന പാത്രം മ്ലാത്തി ചേടത്തി കഴുകി വെക്കുന്നുണ്ട്.

എന്നാല്‍ അവസാന ഭാഗത്ത് ഭക്ഷണ അവശിഷ്ടം മുളംകുറ്റിയില്‍ കാണുന്നുണ്ടെന്നും പീയൂസ് അതെടുത്ത് മണത്ത് നോക്കുന്നുണ്ടെന്നുമുള്ള തെളിവുകളാണ് പ്രേക്ഷകര്‍ നിരത്തുന്നുത്. മണം കൊണ്ട് തിരിച്ചറിയാത്ത എന്തോ വിഷം ഭക്ഷണത്തില്‍ കലര്‍ത്തി കുര്യച്ചനെ കൊന്നതാകമെന്നാണ് പറയുന്നത്.

സിനിമയുടെ അവസാന ഭാഗത്ത് മ്ലാത്തി ചേടത്തിയുടെ കയ്യില്‍ ആ ബൈനോക്കുലര്‍ ഇരിക്കുന്നത് കാണുമ്പോഴാണ് മ്ലാത്തി ചേടത്തിയാണ് പട്ടികളെ നിയന്ത്രിക്കുന്നതെന്ന് സന്ദീപ് തിരിച്ചറിയുന്നത്. എന്ന് പല ഡീറ്റെയിലിങും കാണിക്കുന്നുണ്ട്. കുര്യച്ചന്റെ സുഹൃത്തായ മോഹന്‍പോത്തന്‍ ഉപയോഗിച്ച ബൈനോക്കുലറാണ് പിന്നീട് മ്ലാത്തി ചേടത്തി ഉപയോഗിച്ചതെന്നും

സ്പൂണ്‍ഫീഡിങ് ഇല്ലാതെ കഥ പറഞ്ഞതു കൊണ്ടാണ് എക്കോ ഇത്ര മനോഹരമായതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തില്‍ സന്ദീപ് പ്രദീപ്, നരേന്‍, വിനീത്, ബിയാനോ മോമിന്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയത്.

Content Highlight: Hidden details in the movie Eko are under discussion

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.