ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കാണ്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.
ഇപ്പോള്‍ പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി. ഇംഗ്ലണ്ടിനെതിരെ പന്തിന്റെ വൈസ് ക്യാപ്റ്റന്‍സി ബാറ്റിങ്ങിനെ ഒരിക്കലും ബാധിക്കില്ലെന്ന് ബദാനി പറഞ്ഞു. മാത്രമല്ല ക്രിക്കറ്റില്‍ ആക്രമണ ശൈലിയിലും പ്രതിരോധ ശൈലിയിലും ശരിയായ സന്തുലിതപ്പെടുത്തുന്ന താരമാണ് പന്തെന്നും മുന്‍ താരം പറഞ്ഞു.
‘ഇംഗ്ലണ്ടിനെതിരെ പന്തിന്റെ വൈസ് ക്യാപ്റ്റന്‍സി അവന്റെ ബാറ്റിങ്ങിനെ ഒരിക്കലും ബാധിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ക്രിക്കറ്റില്‍ ആക്രമണ ശൈലിയിലും പ്രതിരോധ ശൈലിയിലും ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തിയ മികച്ച താരങ്ങളിലൊരാളാണ് പന്തെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ പന്ത് തന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കേണ്ട ഒരു കാരണവും ഞാന്‍ കാണുന്നില്ല,’ ഹേമങ് ബദാനി പറഞ്ഞു.