| Monday, 9th June 2025, 7:16 am

ദല്‍ഹിയില്‍ ഉഷ്ണ തരംഗത്തിന് സാധ്യത; നാല് ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് അറിയിപ്പ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ അന്തരീക്ഷ താപനില 44 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് മുന്നറിയിപ്പ്. ചൂട് തടയാനായി ദല്‍ഹി നിവാസികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അടുത്ത നാല് ദിവസത്തേക്ക് ദല്‍ഹിയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നും ഇത് ഉഷ്ണ തരംഗം കുറയാന്‍ കാരണമാകുമെന്നും ഐ.എം.ഡി അറിയിച്ചു.

അതേസമയം ഇന്നലെ (ഞായറാഴ്ച) ദല്‍ഹിയില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയതായാണ് വിവരം. ജൂണില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ താപനിലയാണ് ഇത്.

ഞായറാഴ്ച വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപനില

സഫ്ദര്‍ജങ് – 42.1 ഡിഗ്രി സെല്‍ഷ്യസ്

പാലം – 43.6 ഡിഗ്രി സെല്‍ഷ്യസ്

ലോദി റോഡ് – 42.3 ഡിഗ്രി സെല്‍ഷ്യസ്

റിഡ്ജ് – 42.9 ഡിഗ്രി സെല്‍ഷ്യസ്

അയനഗര്‍ – 44.1 ഡിഗ്രി സെല്‍ഷ്യസ്

ഞായറാഴ്ച പകല്‍ സമയത്ത് ശക്തമായ ഉപരിതല കാറ്റ് ഉണ്ടാകുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ദല്‍ഹിയില്‍ രേഖപ്പെടുത്തിയത് പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസുമാണ്. സീസണിലെ ശരാശരിയേക്കാള്‍ 0.2 ഡിഗ്രി കുറവായിരുന്നു ഇത്.

ഇതിനുപുറമെ നോയിഡയിലും ഗാസിയാബാദിലും പരമാവധി താപനില 42 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ 44 ഡിഗ്രി സെല്‍ഷ്യസും ബിക്കാനീറില്‍ 46 ഡിഗ്രി സെല്‍ഷ്യസും ശ്രീഗംഗാനഗറില്‍ 45 ഡിഗ്രി സെല്‍ഷ്യസും ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ 41 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

Content Highlight: Heat wave likely in Delhi; Yellow alert for four days

We use cookies to give you the best possible experience. Learn more