| Tuesday, 15th May 2018, 9:58 am

കര്‍ണാടക വോട്ടെണ്ണല്‍; ദല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ പ്രത്യേക ഹോമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തിന് മുന്‍പില്‍ പ്രത്യേക ഹോമവുമായി പ്രവര്‍ത്തകര്‍. സിദ്ധരാമയ്യയുടേയും കോണ്‍ഗ്രസിന്റെ മറ്റ് പ്രധാനനേതാക്കളുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടെ വെച്ചാണ് ഹോമം നടത്തുന്നത്.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നില്‍ തന്നെ വിവിധ പാര്‍ട്ടി നേതാക്കള്‍ പ്രത്യേക പൂജയും ഹോമവും പാര്‍ട്ടി ഓഫീസുകളിലും മറ്റുമായി നടത്തിയിരുന്നു.


Also Read ഇപ്പോഴത്തെത് വെറും ട്രെന്റ് മാത്രം; കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അശോക് ഖേലോട്ട്


ജെ.ഡി.എസിന്റെ എച്ച്.ഡി കുമാരസ്വാമി നാഗമംഗലയിലെ ആദിചുഞ്ചാഗിരി മഹാസമസ്ത മഠത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഹോമവും നടത്തുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

ബെല്ലാരിയില്‍ ബി.ജെ.പിയുടെ ബി.ശ്രീമാലവും തന്റെ വീട്ടില്‍ പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. ബദാമി മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മത്സരിക്കുന്ന വ്യക്തിയാണ് ബി. ശ്രീരാമലു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങിയിരിക്കെ നേതാക്കളെല്ലാം പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കുകയാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയുടെ വീട്ടിലും പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്. യെദിയൂര്‍ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ പൂജാരിയില്‍ നിന്നും പ്രത്യേക പ്രസാദം വാങ്ങിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തിയ ജെ.ഡി.യു നേതാവ് കുമാരസ്വാമിയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more