സ്വപ്‌നതുല്ല്യമായ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ് റീലുകളിലൂടെ ശ്രദ്ധേയനായ ഹാഷിറും അലനും വിനായകും അജിനുമെല്ലാം. സവിന്‍ സ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വാഴ 2 എന്ന ചിത്രത്തിലൂടെ പുതുമുഖങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി സ്‌നേഹത്തോടെ ഇരുംകൈയും നീട്ടി ഇവരെ സ്വീകരിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകര്‍. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിട്ടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്നും മുപ്പത് കോടിയെന്ന വലിയ നേട്ടം സ്വന്തമാക്കി കുതിക്കുകയാണ് വാഴ 2.
തിയേറ്ററുകളിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഹാഷിറിനെയും ഗ്യാങ്ങിനെയും ഏവരും പ്രശംസിക്കുമ്പോള്‍ ഇവര്‍ നാലുപേരുടെ കൂട്ടത്തില്‍ ഉണ്ടാകേണ്ടിയിരുന്ന അഞ്ചാമനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് കാര്‍ത്തിക് സൂര്യ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു തങ്ങളുടെ കൂട്ടത്തിലെ അഞ്ചാമനെക്കുറിച്ച് ഹാഷിര്‍ സംസാരിച്ചത്.
വീഡിയോ തുടങ്ങുന്ന സമയത്ത് തങ്ങളുടെ കൂടെ ഒരാള്‍ കൂടെ ഉണ്ടായിരുന്നെന്നും പിന്നീട് ജോലി സംബന്ധമായ ആവശ്യത്തിന് ഗള്‍ഫില്‍ പോകുകയായിരുന്നെന്നും ഹാഷിര്‍ പറയുന്നു. വീഡിയോ ചെയ്യുന്ന സമയത്ത് ഓരോരുത്തരുടെയും വീട്ടില്‍ ഓരോ സാഹചര്യമായിരുന്നെന്നും തങ്ങളുടെ വീട്ടില്‍ അല്പം കൂടെ സേഫ് ആയിട്ടുള്ള സാഹചര്യമായത് കൊണ്ടാണ് ഈ ഫീല്‍ഡില്‍ തന്നെ നില്‍ക്കാന്‍ പറ്റിയതെന്നും ഹാഷിര്‍ പറഞ്ഞു. അല്ലായിരുന്നെങ്കില്‍ സുഹൃത്ത് പോയത് പോലെ തങ്ങളും പോകേണ്ടി വന്നേനെയെന്നും അവനെ ഇപ്പോഴും വിളിച്ച് സംസാരിക്കാറുണ്ടെന്നും ഹാഷിര്‍ കൂട്ടിച്ചേര്‍ത്തു.
ഹാഷിറിനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമയില്‍ തിളങ്ങേണ്ടിയിരുന്ന ആളായിരുന്നിട്ടും തന്റെ പ്രയാസങ്ങള്‍ കാരണം പ്രവാസിയാകേണ്ടി വന്ന ആകാശിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഹാഷിറും കൂട്ടരും ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ ഇവര്‍ ആകാശിനെയും സിനിമയിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയറിക്കുന്നവരെയും സമൂഹമാധ്യമങ്ങളില്‍ കാണാം. ഇവര്‍ ഒന്നിച്ച് ചെയ്ത വീഡിയോസും വാഴ2 തിയേറ്ററിലിരുന്ന് കാണുന്ന ആകാശിന്റെ വീഡിയോസും പങ്കുവെച്ചാണ് പലരും കൂട്ടത്തിലെ അഞ്ചാമനെക്കുറിച്ച് ചര്‍ച്ചയാക്കുന്നത്.
Content Highlight: Hashir talks about the Fifth member in their team after Vaazha 2 success
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.