മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വിജയവുമായി മുന്നേറുകയാണ് സവിൻ സ സംവിധാനം ചെയ്ത വാഴ 2. ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ ഹാഷിറും സംഘവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 200 കോടിയെന്ന വമ്പൻ നേട്ടവും നേടി ഇപ്പോഴും ഹൗസ്‌ഫുള്ളായി പ്രദർശനം തുടരുകയാണ്.
വാഴ2, Photo: IMDb
ഇപ്പോഴിതാ ഹാഷിർ ആൻഡ് ടീമിലേക്ക് ഒരു പെൺകുട്ടി വരാത്തത് എന്താണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഹാഷിർ. തങ്ങളുട ടീമിൽ എന്തുകൊണ്ട് ഒരു പെൺകുട്ടിയ ഇല്ല എന്നതിനല്ല പ്രസക്തി ടീമിൽ എന്തുകൊണ്ട് മറ്റൊരാളില്ല, അത് ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ എന്ന ചോദ്യത്തിന് ആണ് എന്ന് പറയുകയാണ് ഹാഷിർ.
‘ഞങ്ങളുടെ വീഡിയോയിൽ ഒരു പെൺകുട്ടിയെ കൊണ്ട് വരാത്തത് എന്താണെന്ന് വെച്ചാൽ എനിക്ക് ഒരുപാട് പെൺസുഹൃത്തുക്കൾ ഉണ്ട്. അവർ ആരും ഞങ്ങൾ ചെയ്യുന്ന കണ്ടന്റുമായി ബന്ധമില്ല. അതുകൊണ്ട് അങ്ങനെ കൊണ്ടുവരാനും പറ്റില്ല. ഞങ്ങൾ ചെയ്യുന്ന റീൽസ് വേറെ മേഖലയുമായി ബന്ധപ്പെട്ട ഒന്നല്ല. ഞങ്ങളുടെ കുറച്ച് ചിന്തകളും കാര്യങ്ങളുമാണ്.
ഇപ്പോൾ ഞങ്ങൾ കൊണ്ട് വന്നാൽ നാളെ ഒരു അഭിപ്രായ വ്യത്യാസമുണ്ടാകുകയാണെങ്കിൽ അതൊരു പ്രശ്‌നമാകും. ഞങ്ങൾ നാല് സുഹൃത്തുക്കൾ ഞങ്ങളുടെ രീതിയിലായിരിക്കും സംസാരിക്കുക.
വാഴ2, Photo: YouTube/ Screengrab
നാളെ ചിലപ്പോൾ അത് പ്രശ്നമായി മാറും. പെൺകുട്ടികൾ മാത്രം വന്നില്ല എന്നല്ല എന്തുകൊണ്ട് വേറെ ഒരാൾ വന്നില്ല എന്ന ചോദ്യത്തിനാണ് പ്രസക്തി.
അത് പെണ്ണോ ആണോ ആയിരിക്കട്ടെ, ഞങ്ങൾക്കിടയിൽ ഒരു പെണ്ണോ ആണോ ഇത് വരെ വന്നിട്ടില്ല. ഞങ്ങൾ നാല് പേർ ആവുമ്പോൾ എന്തെങ്കിലും പ്രശനമാണെങ്കിലും അത് മനസിലാക്കി മുന്നോട്ട് പോയിക്കോളും,’ ഹാഷിർ പറഞ്ഞു.
ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രത്തിൽ ബിജുക്കുട്ടൻ, സുധീഷ്, അജു വർഗീസ് എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.