അതിവേഗം 100 കോടിയിലേക്ക് കുതിക്കുകയാണ് വാഴ 2. റിലീസ് ചെയ്ത് ഒരാഴ്ചയോടടുക്കുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിക്കടുത്താണ് ചിത്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത എല്ലാ സെന്ററുകളിലും ഇപ്പോഴും വാഴ 2 ഹൗസ്ഫുള്ളാണ്. ആദ്യഭാഗത്തിന്റെ അതേ പാറ്റേണില്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും കഥ പറയുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിയ ഹാഷിറും ഗ്യാങ്ങുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ആദ്യ ഭാഗത്തില്‍ വെറും മൂന്ന് സീനില്‍ മാത്രം വന്നുപോയ ഹാഷിറും ഗ്യാങ്ങും രണ്ടാം ഭാഗത്തില്‍ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ്. കോമഡിയും ഇമോഷനും സമാസമം ചേര്‍ത്ത് ഒരുക്കിയ വാഴ 2ലൂടെ ഹാഷിറും ടീമും ഇന്‍ഡസ്ട്രിയില്‍ തങ്ങളുടേതായ സ്ഥാനം നേടിക്കഴിഞ്ഞു.
ഹാഷിര്‍ Photo: Screen grab/ Think Music India
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയാണ് ഹാഷിറും ടീമും പ്രേക്ഷകശ്രദ്ധ നേടിയത്. അധികം ക്യാമറാ ഗിമ്മിക്കുകളും ബി.ജി.എമ്മുകളുമില്ലാതെ, സ്വാഭാവികമായ പെര്‍ഫോമന്‍സ് കൊണ്ടാണ് ഹാഷിറിന്റെ റീലുകള്‍ വേറിട്ടുനില്‍ക്കുന്നത്. ജീവിതത്തിലും സോഷ്യല്‍ മീഡിയ ലോകത്തും ഇന്‍ഫ്‌ളുവന്‍സ് ചെയ്ത ആളുകളെക്കുറിച്ച് സംസാരിക്കുകയാണ് ഹാഷിര്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഹാഷിര്‍ ഇക്കാര്യം പറഞ്ഞത്.
‘ജീവിതത്തില്‍ ഏറ്റവുമധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്തത് എന്റെ ഉപ്പച്ചിയാണ്. ഉമ്മയുടെ വാപ്പ. പുള്ളിയുടെ ലൈഫ് വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം മറ്റ് ആളുകളോട് ഇടപഴകുന്ന രീതിയും സംസാര രീതിയുമെല്ലാം നല്ല രസമാണ്. അത് കണ്ടിട്ടാണ് വളര്‍ന്നത്. പുള്ളി നല്ല രീതിയില്‍ ലൈഫില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയുടെ കാര്യം പറയുകയാണെങ്കില്‍ ഞങ്ങള്‍ കണ്ട സിനിമകളും അതിലെ ഡയലോഗുകളുമൊക്കെ സ്വാധീനിച്ചിട്ടുണ്ട്. അല്ലാതെ റീല്‍സിന്റെ കാര്യത്തില്‍ എടുത്തുപറയാന്‍ ആരുമില്ല. ഇവിടെ ഞങ്ങള്‍ക്ക് അറിയാവുന്ന ആരുമുണ്ടായിരുന്നില്ല. ഞങ്ങളുടേതായിട്ടുള്ള രീതിയില്‍ ചെയ്ത് തുടങ്ങുകയായിരുന്നു,’ ഹാഷിര്‍ പറയുന്നു.
വിപിന്‍ ദാസിന്റെ രചനയില്‍ സവിന്‍ സായാണ് വാഴ 2 സംവിധാനം ചെയ്തത്. ഹാഷിറിന്റെയും കൂട്ടരുടെയും കുട്ടിക്കാലം മുതല്‍ കൗമാരം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കോമഡിയുടെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ ആദ്യപകുതിയും പിന്നീട് ഇമോഷണല്‍ ട്രാക്കില്‍ കഥപറഞ്ഞ രണ്ടാം പകുതിയും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി.
Content Highlight: Hashir about the most influenced person in his life