| Thursday, 12th March 2026, 11:19 pm

കപ്പുയര്‍ത്തിയ സഞ്ജുവടക്കുമുള്ള അഞ്ച് ഇന്ത്യക്കാര്‍, ഫൈനല്‍ കളിച്ച കിവികള്‍ പൂജ്യം; ഭോഗ്ലെയുടെ ലോകകപ്പ് ടീമിങ്ങനെ...

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിലെ തന്റെ ടീം ടൂര്‍ണമെന്റ് തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ. സഞ്ജു സാംസണ്‍ അടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങളെയാണ് അദ്ദേഹം തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇന്ത്യയോടൊപ്പം ഫൈനല്‍ കളിച്ച ന്യൂസിലാന്‍ഡില്‍ നിന്നും ഒരു താരത്തെ പോലും അദ്ദേഹം തന്റെ ടീമില്‍ ഇടം നല്‍കിയിട്ടില്ല എന്നതാണ് കൗതുകം.

മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഭോഗ്ലെയുടെ ടീമില്‍ ഇടം കണ്ടെത്തി. പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ഈ ടീമിലുണ്ട്.

സഞ്ജു സാംസണ്‍. Photo: BCCI/x.com

ഭോഗ്ലെയുടെ ടീമിലെ ഓപ്പണറായി എത്തുന്നത് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണാണ്. താരം ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച് 321 റണ്‍സെടുത്തിരുന്നു. ഒപ്പം ലോകകപ്പിന്റെ താരവുമായിരുന്നു.

സഞ്ജുവിനൊപ്പം ഓപ്പണറായുള്ളത് പാക് താരം സാഹിബ്സാദ ഫര്‍ഹാനാണ്. ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയ താരം ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായിരുന്നു.

സാഹിബ്സാദ ഫര്‍ഹാന്‍. Photo: ICC/x.com

വണ്‍ ഡൗണായി ഇന്ത്യന്‍ ഇടം കൈയ്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാലാമനായി സെമി ഫൈനലില്‍ സെഞ്ച്വറിയടിച്ച് ഇംഗ്ലണ്ടിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ജേക്കബ് ബേഥലാണ്.

ജേക്കബ് ബേഥല്‍. Photo: ICC/x.com

ഓള്‍ റൗണ്ടര്‍മാരായി നാല് പേരെയാണ് ഭോഗ്ലെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആറാമനായി ഹര്‍ദിക് പാണ്ഡ്യയെത്തുമ്പോള്‍ ഏഴാം നമ്പറില്‍ ഇംഗ്ലണ്ട് താരം വില്‍ ജാക്സാണ്. എട്ടും ഒമ്പതും സ്ഥാനത്ത് ശിവം ദുബെയും ജേസണ്‍ ഹോള്‍ഡറുമുണ്ട്.

അടുത്തതായി ഇംഗ്ലണ്ട് ബൗളര്‍ ആദില്‍ റഷീദാണ്. താരമാണ് ടീമിലെ ഏക സ്പിന്നര്‍. ഫാസ്റ്റ് ബൗളര്‍മാരായി സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ ലുങ്കി എന്‍ഗിഡിയും ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറയുമാണുള്ളത്.

ജസ്പ്രീത് ബുംറ. Photo: BCCI/x.com

ഹര്‍ഷ ഭോഗ്ലെയുടെ 2026 ടി – 20 ലോകകപ്പ് ടീം

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സാഹിബ്സാദ ഫര്‍ഹാന്‍, ഇഷാന്‍ കിഷന്‍, ജേക്കബ് ബേഥല്‍, ഹര്‍ദിക് പാണ്ഡ്യ, വില്‍ ജാക്സ്, ശിവം ദുബെ, ജേസണ്‍ ഹോള്‍ഡര്‍, ആദില്‍ റഷീദ്, ലുങ്കി എന്‍ഗിഡി, ജസ്പ്രീത് ബുംറ

Content Highlight: Harsha Bhogle names his T20 World Cup 2026 team of the tournament with five Indians including Sanju Samson

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more