മെസിക്കൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഹാരി കെയ്ന്‍
Football
മെസിക്കൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഹാരി കെയ്ന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th November 2023, 11:56 am

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയോടൊപ്പം കളിക്കാന്‍ ഏതൊരു താരവും ആഗ്രഹിക്കും. ഇപ്പോഴിതാ മെസിയോടൊപ്പം കളിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ബയേണ്‍ മ്യൂണികിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍.

‘ഞാന്‍ മെസിക്കൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മത്സരങ്ങളില്‍ കളിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് അദ്ദേഹം. അതിനാല്‍ എനിക്ക് അദ്ദേഹത്തിന്
അസിസ്റ്റുകള്‍ നല്‍കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ കെയ്ന്‍ ഇ.എസ്.പി എന്നിനോട് പറഞ്ഞു.

ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനാം ഹൊട്‌സ്പറില്‍ നിന്നുമാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ എത്തുന്നത്. ബയേണ്‍ മ്യൂണിക്കിനായി ഈ സീസണില്‍ മിന്നും ഫോമിലാണ് കെയ്ന്‍ കളിക്കുന്നത്.

നിലവില്‍ യു സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടികൊണ്ട് മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് നായകന്‍ നടത്തുന്നത്. ഈ മിന്നും പ്രകടനങ്ങളിലൂടെ ബുണ്ടസ്ലീഗയില്‍ പുതിയ റെക്കോഡ് നേട്ടം സ്വന്തമാക്കാനും കെയ്‌ന് സാധിച്ചു.

ബുണ്ടസ്ലീഗ ചരിത്രത്തില്‍ ആദ്യ 11 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന നേട്ടമാണ് കെയ്ന്‍ സ്വന്തം പേരിലാക്കിയത്. ജര്‍മന്‍ വമ്പന്മാര്‍ക്ക് വേണ്ടി 11 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 17 ഗോളുകള്‍ ആണ് എതിര്‍ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. ഈ മിന്നും ഫോം തുടര്‍ന്നാല്‍ ബുണ്ടസ്ലീഗയിലെ പല നേട്ടങ്ങളും താരത്തെ തേടിയെത്തും എന്നതില്‍ യാതൊരു സംശയവുമില്ല.

അതേസമയം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് എം.എല്‍.എസിലേക്ക് ചേക്കേറുന്നത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

സൂപ്പര്‍താരത്തിന്റെ വരവോടുകൂടി ഇന്റര്‍ മയാമി മികച്ച വിജയകുതിപ്പായിരുന്നു നടത്തിയിരുന്നത്. മെസി ഈ 11 ഗോളുകളും അഞ്ച് അസിസ്റ്റുകള്‍ മയാമിക്കായി നേടിയിട്ടുണ്ട്. ഇന്റര്‍ മയാമിയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടം ഈ സീസണില്‍ നേടിക്കൊടുക്കാനും ലയണല്‍ മെസിക്ക് സാധിച്ചു.

Content Highlight: Harry Kane talks he will like to play with Lionel Messi.