| Monday, 25th August 2025, 12:51 pm

ഏഷ്യാ കപ്പ്: ഇന്ത്യയ്‌ക്കെതിരെ രണ്ടും ജയിക്കും: പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരത്തിലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പാക് സൂപ്പര്‍ പേസര്‍ ഹാരിസ് റൗഫ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്നാണ് റൗഫ് പറഞ്ഞത്.

പ്രാക്ടീസിനിടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയെന്നോണമാണ് റൗഫ് ഇക്കാര്യം പറയുന്നത്. ദോനോ അപ്‌നേ ഹൈ, ഇന്‍ഷാ അള്ളാഹ് (രണ്ട് മത്സരവും നമ്മുടേതാണ്) എന്നാണ് റൗഫ് പറഞ്ഞത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും പതിവുപോലെ ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമൊപ്പം ഒമാനും യു.എ.ഇയുമാണ് മറ്റ് ടീമുകള്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമുകള്‍ക്കും മൂന്ന് മത്സരമാണ് കളിക്കാനുണ്ടാവുക. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവുമധികം വിജയം നേടുന്ന
ടീമുകള്‍ സൂപ്പര്‍ ഫോറിനും യോഗ്യത നേടും.

രണ്ട് ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരാണ് സൂപ്പര്‍ ഫോര്‍ കളിക്കുക. ഗ്രൂപ്പ് ഘട്ടത്തിലേതെന്ന പോലെ ഓരോ ടീമുകളും മൂന്ന് മത്സരമാണ് സൂപ്പര്‍ ഫോറിലും കളിക്കും. ഏറ്റവുമധികം മത്സരം വിജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനലും കളിക്കും.

ഇത്തരത്തില്‍ ഫൈനല്‍ അടക്കം മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.

ഗ്രൂപ്പ് എ

  • ഇന്ത്യ
  • ഒമാന്‍
  • പാകിസ്ഥാന്‍
  • യു.എ.ഇ

ഗ്രൂപ്പ് ബി

  • അഫ്ഗാനിസ്ഥാന്‍
  • ബംഗ്ലാദേശ്
  • ഹോങ് കോങ്
  • ശ്രീലങ്ക

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി

സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്

സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി

സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്

സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി

സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്

സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി

സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്

സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്

സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി

Content Highlight: Harris Rauf says Pakistan will win both matches against India

We use cookies to give you the best possible experience. Learn more