ഹീലിയെ തകര്‍ത്ത് ഹര്‍മന്‍; വമ്പന്‍ റെക്കോഡില്‍ മാസ് എന്‍ട്രിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍!
Sports News
ഹീലിയെ തകര്‍ത്ത് ഹര്‍മന്‍; വമ്പന്‍ റെക്കോഡില്‍ മാസ് എന്‍ട്രിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th October 2025, 10:33 pm

2025 വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോറുമായി ഓസ്‌ട്രേലിയ. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 49.5 ഓവറില്‍ 338 റണ്‍സിന് പുറത്താകുകയായിരുന്നു.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 40 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 1257 റണ്‍സാണ് നേടിയത്. സെമി ഫൈനലിന് ടീമില്‍ ഇടം നേടിയ ഷെഫാലി വര്‍മയെയും (10 റണ്‍സ്) സൂപ്പര്‍ താരം സ്മൃതി മന്ഥാനയെയും (24 റണ്‍സ്), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

88 പന്തില്‍ രണ്ട് സിക്‌സും 10 ഫോറും ഉപ്പെടെ 89 റണ്‍സാണ് താരം സ്വന്തമാക്കിയത്. 101. 14 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് നേടിയത്. ഇതിന് പുറമെ ഒരു സൂപ്പര്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. വനിതാ ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഹര്‍മന്‍പ്രീത് കൗറിന് സാധിച്ചത്. ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലിയെ മറികടന്നാണ് ഹര്‍മന്‍ ഈ നേട്ടത്തിലെത്തിയത്.

വനിതാ ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം (രാജ്യം), റണ്‍സ്

ബ്ലെണ്ട് ക്ലര്‍ക്ക് (ഓസ്‌ട്രേലിയ) – 330

ഹര്‍മന്‍പ്രീത് കൗര്‍ (ഇന്ത്യ) – 311

അലീസ ഹീലി (ഓസ്‌ട്രേലിയ) – 309

നാറ്റ് സൈവര്‍ ബ്രണ്ട് (ഇംഗ്ലണ്ട്) – 281

ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഫോബി ലിച്ച്ഫീല്‍ഡിന്റെ കരുത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 93 പന്തില്‍ 17 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് പുറത്തായത്. 127.96 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

താരത്തിന് പുറമെ മൂന്നാമതായി ഇറങ്ങിയ എല്ലിസ് പെറി 88 പന്തില്‍ 77 റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റനും ഓപ്പണറുമായ അലീസ ഹീലി അഞ്ച് റണ്‍സിന് മടങ്ങിയതോടെ ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 155 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഓസീസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

മത്സരത്തില്‍ ഓസീസിന് വേണ്ടി ആറാം നമ്പറില്‍ ഇറങ്ങിയ ആഷ്‌ളി ഗാര്‍ഡണര്‍ 45 പന്തില്‍ നാല് സിക്‌സും ഫോറും ഉള്‍പ്പെടെ 63 റണ്‍സും നേടി മികച്ചുനിന്നിരുന്നു. അതേസമയം അവസാന ഓവറിനെത്തിയ ദീപ്തി ശര്‍മയുടെ ഓവറില്‍ ഒരു റണ്‍ ഔട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് വീണത്. നല്ലപ്പുറെഡ്ഡി ചരണി രണ്ട് വിക്കറ്റും ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Harmanpreeth Kaur In Great Record Achievement In Women’s World Cup