വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലിള്ള മത്സരം ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് നേടിയത്.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. നിലവില്‍ സ്മൃതി മന്ഥാനയും (86 പന്തില്‍ 85 റണ്‍സ്) ദീപ്തി ശര്‍മയുമാണ് ക്രീസിലുള്ളത് (27 പന്തില്‍ 23 റണ്‍സ്).
ഓപ്പണര്‍ പ്രതിക റവാള്‍ (6), ഹര്‍ലീന്‍ ഡിയോള്‍ (24), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (70) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. 70 പന്തില്‍ 10 ഫോറുള്‍പ്പെടെയാണ് ക്യാപ്റ്റന്‍ മിന്നും പ്രകടനം നടത്തിയത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടവും താരങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്. വനിതാ ഏകദിനത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ഹര്‍മന്‍പ്രീത് കൗറിന് സാധിച്ചത്. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കൗര്‍.
The skipper’s turn to bring up 5️⃣0️⃣ 🔝
Captain Harmanpreet Kaur also becomes just the 2️⃣nd #TeamIndia player to score 1000 runs in ICC women’s World Cups 🙌
അതേസമയം ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ താരം ഹീതര്‍ നൈറ്റാണ്. 91 പന്തില്‍ 109 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം തിളങ്ങിയത്. 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
റണ്‍ ഔട്ടിലാണ് താരം പുറത്താക്കിയത്. ഹീതറിന് പുറമെ 68 പന്തില്‍ 56 റണ്‍സ് നേടിയ ആമി ജോണ്‍സും മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ നാറ്റ് സ്‌കൈവര്‍ ബ്രണ്ട് 38 റണ്‍സും ഓപ്പണര്‍ തമ്‌സിന്‍ ബ്യൂമോണ്ട് 22 റണ്‍സും നേടിയാണ് മടങ്ങിയത്.
ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് സ്പിന്നര്‍ ദീപ്തി ശര്‍മയാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 51 റണ്‍സ് വഴങ്ങി 5.10 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട. ദീപ്തിക്ക് പുറമെ നല്ലപുറെഡ്ഡി ചരണി രണ്ട് വിക്കറ്റുകളും നേടിയിരുന്നു.
Content Highlight: Harmanpreet Kaur In Great Record Achievement