ശ്രീജേഷ് വല കാത്തു; എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കിയില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇന്ത്യ
Hockey
ശ്രീജേഷ് വല കാത്തു; എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കിയില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th April 2021, 2:54 pm

ബ്യൂണസ് ഐറിസ്: എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കിയില്‍ അര്‍ജന്റീനയെ പരാജപ്പെടുത്തി ഇന്ത്യ. നിശ്ചിത സമയത്ത് സമനില പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് ഒളിമ്പിക് ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ ഇന്ത്യ കീഴടക്കിയത്.

ഷൂട്ടൗട്ടില്‍ മലയാളിയായ ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷ് മികച്ച പ്രകടനം പുറത്തെടുത്തതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ മൂന്ന് സേവുകളുമായാണ് ശ്രീജേഷ് തിളങ്ങിയത്.

ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യയുടെ രണ്ടു ഗോളും നേടിയത്. കളിയുടെ അവസാന നിമിഷമാണ് ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്കായി സമനില ഗോള്‍ നേടിയത്.

ലളിത് ഉപാധ്യായ്, രൂപീന്ദര്‍പാല്‍ സിങ്, ദില്‍പ്രീത് സിങ് എന്നിവരാണ് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ സ്‌കോറര്‍മാര്‍. അര്‍ജന്റീനക്കായി മാര്‍ട്ടിന്‍ ഫെറെയ്‌റോ ഇരട്ടഗോള്‍ നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Harmanpreet hits brace, India beat Olympic hockey champs Argentina PR Sreejesh