ലോകകപ്പിൽ ഇന്ത്യയെ തോല്‍പ്പിച്ചത് ഒരു 'ഇന്ത്യക്കാരന്‍'
Cricket
ലോകകപ്പിൽ ഇന്ത്യയെ തോല്‍പ്പിച്ചത് ഒരു 'ഇന്ത്യക്കാരന്‍'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 5:22 pm

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 79 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ നാലാം ലോകകിരീടം സ്വന്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ ഹര്‍ജാസ് സിങ് മികച്ച പ്രകടനമാണ് നടത്തിയത്. 64 പന്തില്‍ 55 റണ്‍സ് നേടികൊണ്ടായിരുന്നു ഹര്‍ജാസിന്റെ തകര്‍പ്പന്‍ പ്രകടനം. മൂന്ന് ഫോറും സിക്സും വീതം നേടികൊണ്ടായിരുന്നു മത്സരത്തില്‍ താരം ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍ ആയത്.

ഇപ്പോഴിതാ ഹര്‍ജാസിനെക്കുറിച്ചുള്ള ഒരു രസകരമായ വസ്തുതയാണ് ഏറെ ശ്രദ്ധേയമാവുന്നത്. ഹര്‍ജാസ് സിങ് ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായി ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ ആണ് ജനിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ പ്രാദേശിക റെവ്സ്ബി വര്‍ക്കേഴ്സ് ക്രിക്കറ്റ് ടീമില്‍ കളിച്ചുകൊണ്ടാണ് താരം ക്രിക്കറ്റിലേക്ക് കടന്നുവരുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് നേടിയത്. ഹര്‍ജാസിന് പുറമെ നായകന്‍ ഹ്യൂഗ് വീബ്‌ഗെന്‍ 66 പന്തില്‍ 48 റണ്‍സും ഒല്ലി പീക്ക് 43 പന്തില്‍ 46 റണ്‍സും ഹാരി ഡിക്‌സോണ്‍ 6 പന്തില്‍ 42 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ രാജ് ലിമ്പാനി മൂന്ന് വിക്കറ്റും നമാന്‍ തിവാരി രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസീസ് ബൗളിങ് നിരയില്‍ മഹലി ബിയെഡ്മാന്‍, റാഫേല്‍ മക്മില്ലിയന്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റും കല്ലം വിഡിയര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആദര്‍ശ് സിങ് 77 പന്തില്‍ 47 റണ്‍സും മുരുകന്‍ പെരുമാള്‍ അഭിഷേക് 46 പന്തില്‍ 42 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

Content Highlight: Harjas Singh is a Indian citizen player play for Australia team.