അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ വെബ് സീരിസാണ് കേരള ക്രൈം ഫയല്‍സ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കപ്പുറം സീരീസിന്റെ രണ്ടാം ഭാഗം 2025ല്‍ പുറത്തിറങ്ങി.
അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ വെബ് സീരിസാണ് കേരള ക്രൈം ഫയല്‍സ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കപ്പുറം സീരീസിന്റെ രണ്ടാം ഭാഗം 2025ല്‍ പുറത്തിറങ്ങി.
ആദ്യ സീസണില്‍ ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നെങ്കില്‍, അമ്പിളി രാജുവെന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സീസണ്‍ 2 മുന്നോട്ടുപോകുന്നത്.

രണ്ടാം ഭാഗത്തില്‍ അയ്യപ്പന്‍ എന്ന കഥാപാത്രമായാണ് ഹരിശ്രീ അശോകന്‍ എത്തിയിരുന്നത്. ഇപ്പോള്‍ കേരള ക്രൈം ഫയല്‍സിന് ശേഷം തനിക്ക് കിട്ടിയ വേഷങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ മാജിക് മഷ്‌റൂമിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.
‘കേരള ക്രൈം ഫയല്‍സ് കഴിഞ്ഞ് കുറെ സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്. കേട്ടതില്‍ എല്ലാമൊന്നും ഇഷ്ടമായില്ല. പലരും കഥ പറഞ്ഞ് വന്നപ്പോള്‍ ക്രൈം ഫയല്‍സിലെ ആ അപ്പിയേറന്‍സും കട്ടി മീശയും കുറ്റി താടിയും വേണമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു അത് വന്നതല്ലേ എന്ന്. ഇനി വേറേയന്തൈങ്കിലും വ്യത്യസ്തമായി ചെയ്യാമെന്ന് വിചാരിച്ച് ഞാന്‍ രണ്ട് സിനിമകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്,’ ഹരശ്രീ അശോകന്‍ പറയുന്നു.

ഹരശ്രീ അശോകന്‍ Photo: കേരള ക്രൈം ഫയല്‍സിലെ ഒരു രംഗത്തില്‍ നിന്നും
കഥ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് നമ്മുടെ ശൈലി മാറ്റേണ്ടതെന്നും അത് സംവിധായകനോ തിരക്കഥാകൃത്തോ പറഞ്ഞ് തരുമെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. നല്ല കഥകള്‍ വരുമ്പോള്‍ കഥാപാത്രത്തിനായി ആ ലുക്ക് കൊണ്ടുവരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേരള ക്രൈം ഫയല്‍സ് കഴിഞ്ഞ് ഉടനെയാണ് മാജിക് മഷ്‌റൂം എന്ന സിനിമ എന്നെ തേടി എത്തിയത്. പഞ്ചാബി ഹൗസിലൊക്കെ ഞാന്‍ ചെയ്ത പോലെയുള്ള ഒരു അഴിഞ്ഞാട്ടകളി വേണമെന്ന് പറഞ്ഞാണ് നാദിര്‍ഷ എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. കുഴപ്പമില്ലാതെ ചെയ്തിട്ടുണ്ടെന്നാണ് നാദിര്‍ഷ പറഞ്ഞത്,’ ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു.
മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടന്മാരില്‍ പ്രധാനിയാണ് ഹരിശ്രീ അശോകന്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്ത താരം പിന്നീട് മുഴുനീളവേഷവും ചേരുമെന്ന് തെളിയിച്ചു.
Content Highlight: Harisree ashokan talks about the roles he got after Kerala Crime Files