മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. ഹരിശ്രീ എന്ന മിമിക്സ് ട്രൂപ്പിലൂടെ വന്ന് സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ഹരിശ്രീ അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളര്‍ന്നു. ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളില്‍ ഹരിശ്രീ അശോകന്‍ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.
ഇന്ന് ഹാസ്യ വേഷങ്ങളോടൊപ്പം സീരിയസ് കഥാപാത്രങ്ങളും താരത്തിന്റെ കയ്യില്‍ ഭദ്രമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലെല്ലാം ഹരിശ്രീ അശോകന്റെ സാന്നിധ്യമുണ്ടായിരുന്നു. നടനും ഹരിശ്രീ അശോകന്റെ മകനുമായ അര്‍ജുന്‍ അശോകന്‍ ഇന്ന് മലയാള സിനിമയില്‍ സജീവമാണ്.
ഇപ്പോള്‍ സിനിമയിലേക്ക് പോകുമ്പോള്‍ താന്‍ അര്‍ജുന്‍ അശോകന് എന്തെങ്കിലും ഉപദേശം കൊടുത്തിട്ടുണ്ടോ എന്ന് പറയുകയാണ് ഹരിശ്രീ അശോകന്‍. നമ്മള്‍ ഏറ്റെടുക്കുന്ന സിനിമ തീര്‍ത്ത് കൊടുക്കണമെന്നും നമ്മളുടെ ജോലി കൃത്യമായി ചെയ്യണമെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. റെമ്യുണറേഷന്‍ കൃത്യമായി വാങ്ങിയെടുക്കണമെന്നും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് താന്‍ പറഞ്ഞുവെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ അവനോട് പറഞ്ഞിട്ടുള്ള കാര്യം ഒന്നേ ഉള്ളു. നമ്മള്‍ ഏറ്റെടുക്കുന്ന സിനിമ നമ്മള്‍ തീര്‍ത്ത് കൊടുക്കണം. നമ്മളുടെ ജോലി നമ്മള്‍ ചെയ്യണം. ഒരു സിനിമ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ കൃത്യമായിട്ട് അത് ചെയ്യണം. പിന്നീട് അവര്‍ക്ക് നീ കാരണം ഒരു ബുദ്ധിമുട്ടുണ്ടാകരുത്. പിന്നെ കാശ് പറഞ്ഞ് മേടിച്ചെടുക്കണം, തരാം എന്ന് പറഞ്ഞ പൈസ മേടിച്ച് എടുത്തോളണം,’ ഹരിശ്രീ അശോകന്‍ പറയുന്നു.
Content Highlight: Harisree ashoakn about Arjun ashokan