ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ അഭിനേതാവാണ് ഹരിശ്രീ അശോകന്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച താരം എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുത്. സമീപകാലത്തായി കോമഡി റോളുകളില്‍ നിന്നും മാറി സീരിയസ് റോളുകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്കിലും ഹാസ്യകഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ട സി.ഐ.ഡി മൂസ, പാണ്ടിപ്പട, കൊച്ചിരാജാവ്, പഞ്ചാഹിഹൗസ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക ഫാന്‍ബേസ് സൃഷ്ടിച്ചടുക്കാന്‍ ഹരിശ്രീ അശോകന് സാധിച്ചിട്ടുണ്ട്.
ഹരിശ്രീ അശോകന്റെ വഴിയെ മകന്‍ അര്‍ജുന്‍ അശോകനും മലയാള സിനിമയില്‍ സജീവമാണ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ അര്‍ജുന്‍ ഇന്ന് മലയാളത്തില്‍ മിനിമം മാര്‍ക്കറ്റ് വാല്യൂവുള്ള നായകനടനെ നിലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. 2017ല്‍ പുറത്തിറങ്ങിയ സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരഭമായ പറവയിലൂടെ ശ്രദ്ധിക്കപ്പെട്ട അര്‍ജുന്റേതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചത്താ പച്ച തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.
അര്‍ജുനെ സിനിമയിലേക്കെത്തിക്കുന്നതിന് പകരം വിദേശത്ത് അയച്ച് പഠിപ്പിക്കാനായിരുന്നു തങ്ങളുടെ പ്ലാനെന്ന് പറയുകയാണ് ഹരിശ്രീ അശോകന്‍. എന്നാല്‍ അവിടെ നിന്നും താരം സിനിമയിലേക്കെത്തിയതിനെ കുറിച്ച് വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍.
‘മകനെ പഠിപ്പിക്കാന്‍ അയക്കണമൊയിരുന്നു യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ആഗ്രഹം. ഇംഗ്ലണ്ടില്‍ വിടാനുള്ള എല്ലാ പരിപാടികളും ഞാനും വൈഫും ചേര്‍ന്ന് ആസൂത്രണം ചെയ്തതായിരുന്നു. അങ്ങനെയിരിക്കെ വൈഫ് എന്നോട് ഒരു ദിവസം രാത്രി ആള്‍ ഇംഗ്ലണ്ടില്‍ പോകുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ അവന് അച്ഛനെയും അമ്മയെയും വിട്ട് ഇവിടെ നിന്ന് മാറാന്‍ പറ്റുന്നില്ലൊണ് പറഞ്ഞത്.
ഭയങ്കര സെന്റിമെന്റ്‌സിന്റെ ആളാണ്. വലിയ ധൈര്യവും കാര്യങ്ങളും എല്ലാം ഉണ്ടെങ്കിലും വീട് എന്ന് പറഞ്ഞാല്‍ ഭയങ്കര അറ്റാച്ച്‌നമെന്റ് ആണ്. അവന്റെ ഇഷ്ടം പോലെ അവന് എന്താണ് വേണ്ടതെന്ന് വെച്ചാല്‍ ചെയ്യട്ടെ എന്ന് പറഞ്ഞപ്പോള്‍ അവന് സിനിമയാണ് താത്പര്യം എന്ന് പറഞ്ഞു. ക്യാമറയും സംവിധാനവും എല്ലാമാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സൗബിനെ ബന്ധപ്പെടുകയായിരുന്നു,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
Content Highlight: Harishree Ashokan talks about Arjun Ashokan’s cinema Entry
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.