തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തക്കെതിരെ നടന്‍ ഹരീഷ് കണാരന്‍. തന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് പറഞ്ഞ് ന്യൂസ് ഓഫ് മലയാളം എന്ന ഓണ്‍ലൈന്‍ ചാനല്‍ നല്‍കിയ വാര്‍ത്തക്കെതിരെയാണ് നടന്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്.
തന്റെ നില ഗുരുതരമാണെന്ന് ന്യൂസ് ഓഫ് മലയാളം എന്ന ഓണ്‍ലൈന്‍ ചാനല്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് ഹരീഷ് പറഞ്ഞു. താനുമായി യാതൊരുവിധ ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകള്‍ പുറത്തുവിടുന്ന ചാനല്‍ റിപ്പോര്‍ട്ട് അടിക്കാന്‍ കൂടെ നില്‍ക്കാമോ എന്ന് ഹരീഷ് കണാരന്‍ ചോദിക്കുകയും ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ നിരവധിയാളുകളാണ് ന്യൂസ് ഓഫ് മലയാളത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ‘എന്ത് ബിഡലാണ് എന്റെ ന്യൂസ് ഓഫ് മലയാളം എട്ടാ’ എന്നാണ് ഒരാള്‍ ഹരീഷ് കണാരന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ‘മധു സാറൊക്കെ 25തവണ മരിച്ചു കഴിഞ്ഞു.. ഇവര്‍ കൊന്നു’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ഭാഗ്യം മരിച്ചു എന്ന് കൊടുത്തില്ലല്ലോ..അങ്ങനെ കൊടുത്തിരുന്നേല്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടി വന്നെനെ..?? നിയമപരമായി തന്നെ നേരിടണം വലിയ ഒരു തുക വെച്ച് മാനനഷ്ടക്കേസ് കൊടുക്കണം’ എന്നാണ് റാഫി കടക്കല്‍ എന്ന ഫേസ്ബുക്ക് യൂസര്‍ പറയുന്നത്.
‘ഇവിടുത്തെ മാധ്യമങ്ങള്‍ അടക്കാത്ത വിമാന താവളങ്ങള്‍ പൂട്ടുന്നു..അറസ്റ്റ് ചെയ്യാത്ത പൈലറ്റിനെ അറസ്റ്റ് ചെയ്യുന്നു…മാറ്റാത്ത സൈനിക മേധാവിയെ മാറ്റുന്നു..മാധ്യമം എന്നു പറഞ്ഞാല്‍ നുണ പറയുന്ന ഫാക്ടറികളാണ് കരുതിയിരിക്കുക’ എന്നും പോസ്റ്റിന് താഴെ കമന്റുണ്ട്.
Content Highlight: Hareesh kanaran responds to fake news against him