ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് നേടിയ 304 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി മറികടക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 12ന് അഹമ്മദാബാദിലാണ് നടക്കുന്നത്.
രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടിത്തത് രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 90 പന്തില്‍ നിന്ന് ഏഴ് കൂറ്റന്‍ സിക്‌സറുകളും 12 ഫോറും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ കളത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്. ഇതോടെ ഏകദിനത്തില്‍ തന്റെ 32ാം സെഞ്ച്വറി നേടാനും രോഹിത്തിന് സാധിച്ചിരുന്നു. ഏറെ കാലത്തിന് ശേഷമാണ് രോഹിത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയത്.
എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി നിരാശപ്പെടുത്തിയാണ് കളം വിട്ടത്. എട്ട് പന്തില്‍ നിന്ന് വെറും അഞ്ച് റണ്‍സാണ് താരം നേടിയത്. ആദ്യ ഏകദിനത്തില്‍ പരിക്ക് മൂലം പുറത്തായ താരം അടുത്തിടെ നടന്ന ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
അവര്‍ വിജയിച്ചില്ലെങ്കില്‍, സ്വാഭാവികമായും വിങ്ങുകളില്‍ കാത്തിരിക്കുന്ന യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. പക്ഷെ ഇപ്പോഴും ഇരുവരുടെയും ഉള്ളില്‍ ധാരാളം ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ഇപ്പോഴും റണ്‍സ് നേടാന്‍ കഴിയുന്ന ഉയര്‍ന്ന കഴിവുള്ള കളിക്കാരാണ്,’ ഹര്‍ഭജന്‍ എ.എന്‍.ഐയോട് പറഞ്ഞു.
2025 ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് മുന്‍തൂക്കം ഉണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് വിശ്വസിക്കുന്നു. ദുബായിലെ പിച്ചുകളെക്കുറിച്ചുള്ള പരിചയം അവരുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തില്‍ പാകിസ്ഥാനെക്കാള്‍ മുന്‍തൂക്കം നല്‍കുമെന്ന് അദ്ദേഹം അടിവരയിടുന്നു.
Content Highlight: Harbhajan Singh Talking About Rohit Sharma And Virat Kohli