നെരുപ്പ് ഡാ.., സി.എസ്.കെ ഡാ'; കൂളിംഗ് ഗ്ലാസ്സ് വെച്ച് തമിഴ് സ്റ്റൈലില്‍ ഭാജിയും ബ്രാവോയും വിജയിയും; വീഡിയോ കാണാം
ISL
നെരുപ്പ് ഡാ.., സി.എസ്.കെ ഡാ'; കൂളിംഗ് ഗ്ലാസ്സ് വെച്ച് തമിഴ് സ്റ്റൈലില്‍ ഭാജിയും ബ്രാവോയും വിജയിയും; വീഡിയോ കാണാം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th March 2018, 3:09 pm

ചെന്നൈ: ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ പത്തു സീസണുകളില്‍ നിന്നും വ്യത്യസ്തമായി പല പ്രമുഖ താരങ്ങളും പുതിയ ടീമുകളിലേക്ക് ചേക്കേറിയ സീസണ്‍ കൂടിയാണ് വരാന്‍ പോകുന്നത്.

ഐ.പി.എല്ലില്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ക്യാമ്പ് പ്രധാന താരങ്ങളുടെ സാന്നിധ്യം കൊണ്ട് ഉണര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. നായകന്‍ ധോണിയും സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയ്ക്കും പുറമെ മുംബൈ ഇന്ത്യന്‍സില്‍ നിന്നും ചെന്നൈയിലേക്കെത്തിയ ഹര്‍ഭജന്‍ സിങ്ങും തുടക്കം മുതലേ പരിശീലന ക്യാമ്പിലുണ്ട്.

വിദേശ താരങ്ങള്‍ എത്തിയിട്ടില്ലെങ്കിലും വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ തുടക്കം മുതലേ ടീമിനൊപ്പമുണ്ട്. പരിശീലത്തിന്റെ ചിത്രങ്ങളുംവീഡിയോകളും തങ്ങളുടെ ആരാധകര്‍ക്കായി താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ചെന്നൈ ക്യാമ്പില്‍ നിന്നും കഴിഞ്ഞദിവസം ഭാജി പുറത്തുവിട്ട വീഡിയോ സോഷ്യല്‍മീഡയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. “നെരുപ്പ് ഡാ, സി.എസ്.കെ ഡാ” എന്ന തലക്കെട്ടില്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഭാജിയും മുരളി വിജയിയും ഡ്വെയ്ന്‍ ബ്രാവോയുമാണുള്ളത്. കൂളിംഗ് ഗ്ലാസ്സ് ധരിച്ച് താരങ്ങള്‍ “നെരുപ്പ് ഡാ” എന്നു പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോ കാണാം: