മുസ്‌ലീങ്ങളായി തന്നെ ആക്രമിക്കപ്പെട്ട മനുഷ്യരോട് ഞങ്ങള്‍ ഐക്യപ്പെടും; Je suis Muslim
Daily News
മുസ്‌ലീങ്ങളായി തന്നെ ആക്രമിക്കപ്പെട്ട മനുഷ്യരോട് ഞങ്ങള്‍ ഐക്യപ്പെടും; Je suis Muslim
ഹമീദ് ദബാശി
Monday, 16th November 2015, 4:53 pm

ഞാനൊരു മുസ്‌ലിമാണ്. നവംബര്‍ 13ന്റെ ഭീകരരാത്രിയില്‍ ജീവന്‍ വെടിഞ്ഞ പാരീസുകാര്‍ക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പാരീസിലെ പൈശാചിക ആക്രമണത്തിനിടെ പ്രിയ്യപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരാന്‍ ഞാനാഗ്രഹിക്കുന്നു. നിഷ്‌കളങ്കരായ ജനതയ്ക്കുമേലുള്ള ഈ ക്രൂരമായ അതിക്രമത്തിന്റെ ആഘാതം അനുഭവിക്കുന്ന ഫ്രഞ്ച് ജനതയ്ക്ക് ഒരു മുസ്‌ലിം എന്ന നിലയില്‍ എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു.

hamid-dedashi2

quote-mark

ഇറാഖിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ക്രിമിനലുകളുടെയും അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും, സിറിയയിലെയും ലെബനനിലെയും ഇത്തരം തീവ്രവാദസംഘങ്ങളാലും അറബികള്‍, അല്ലെങ്കില്‍ മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ മനുഷ്യത്വത്തെ മറച്ചുപിടിച്ചുകൊണ്ടും മറികടന്നുകൊണ്ടും അവര്‍ക്ക് വളരെക്കുറഞ്ഞ പരിഗണന നല്‍കുകയും, അവയ്ക്ക് സാമുദായിക സംജ്ഞ സങ്കല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഫ്രഞ്ച്, അല്ലെങ്കില്‍, ബ്രിട്ടീഷ്, യു.എസ് ജനത കൊല്ലപ്പെടുമ്പോള്‍ അത് അങ്ങേയറ്റം ശ്രദ്ധനേടുകയും മാനവികതയുടെ സാര്‍വ്വലൗകിക ചിഹ്നമായി മാറിത്തീരുകയും ചെയ്യുന്നു.

dabashi-png

|ഒപ്പീനിയന്‍| ഹാമിദ് ദബാശി|

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

blank
ഞാനൊരു മുസ്‌ലിമാണ്. നവംബര്‍ 13ന്റെ ഭീകരരാത്രിയില്‍ ജീവന്‍ വെടിഞ്ഞ പാരീസുകാര്‍ക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പാരീസിലെ പൈശാചിക ആക്രമണത്തിനിടെ പ്രിയ്യപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരാന്‍ ഞാനാഗ്രഹിക്കുന്നു. നിഷ്‌കളങ്കരായ ജനതയ്ക്കുമേലുള്ള ഈ ക്രൂരമായ അതിക്രമത്തിന്റെ ആഘാതം അനുഭവിക്കുന്ന ഫ്രഞ്ച് ജനതയ്ക്ക് ഒരു മുസ്‌ലിം എന്ന നിലയില്‍ എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു.

ലോകത്തില്‍ എവിടെയുമുള്ള വംശഹത്യപരമായ, നരഹത്യപരമായ, ആത്മഹത്യപരമായ ഹിംസകളെ ഒരു മുസ്‌ലിമെന്ന നിലയില്‍ ഞാന്‍ അപലപിക്കുന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ്, സിറിയ, നോര്‍ത്ത് ആഫ്രിക്ക, ടര്‍ക്കി എന്നിവിടങ്ങളിലെ നിഷ്‌കളങ്ക ജനതയെയും യൂറോപ്പിലെയും യു.എസിലെ അറബികള്‍, മുസ്‌ലിങ്ങള്‍ എന്നിവരെയും തീവ്രവാദികളാക്കുന്ന “ഇസ്‌ലാമിക് സ്റ്റേറ്റിന്റെ” അല്ലെങ്കില്‍ അതുപോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പതാകക്ക് കീഴില്‍ അണി നിരത്തപ്പെടുന്ന എല്ലാ ക്രിമിനല്‍ സംഘങ്ങളെയും ഞാന്‍ അപലപിക്കുന്നു.

ഞാന്‍ ചോദിക്കുകയാണ്, ഏതെങ്കിലും ഒരു മുസ്‌ലിമിന് അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു മുസ്‌ലീമാണെന്ന് പറഞ്ഞുകൊണ്ട് ഞാനിപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ കഴിയുമോ? ഈ ഭീതിപ്രദമായ സാഹചര്യത്തില്‍ എനിക്കോ എന്നെപ്പോലുള്ള മറ്റ് ലക്ഷക്കണക്കിന് മുസ്‌ലീങ്ങള്‍ക്കോ ഞങ്ങളുടെ ദയവായ്പും, ഐക്യദാര്‍ഢ്യവും വേദനകളും പ്രകടിപ്പിക്കാന്‍ കഴിയുമോ? മുസ്‌ലീങ്ങള്‍ എന്ന നിലയില്‍ ഞങ്ങളുടെ മനുഷ്യത്വത്തിന്റെ ആഴത്തില്‍ നിന്നുകൊണ്ട് അങ്ങനെ ചെയ്യാന്‍ കഴിയുമോ?

ഫ്രഞ്ച് ജനതയോടുള്ള ഐക്യദാര്‍ഢ്യവും സിമ്പതിയും പ്രകടിപ്പിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഇങ്ങനെ പറഞ്ഞിരുന്നു,” പാരീസിനു മേലുള്ള ആക്രമണം മാത്രമല്ല ഇത്, ഫ്രഞ്ച് ജനതയ്ക്കുമേലുള്ള ആക്രമണം മാത്രമല്ല ഇത്, ഇത് നമ്മള്‍ പങ്കുവെക്കുന്ന എല്ലാതരം മനുഷ്യത്വത്തിനും, സാര്‍വ്വലൗകിക മൂല്യങ്ങള്‍ക്കും മേലുള്ള ആക്രമണമാണ്.

paris3

മൂല്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച

ഫ്രഞ്ച് ജനതയോടുള്ള ഐക്യദാര്‍ഢ്യവും സിമ്പതിയും പ്രകടിപ്പിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഇങ്ങനെ പറഞ്ഞിരുന്നു,” പാരീസിനു മേലുള്ള ആക്രമണം മാത്രമല്ല ഇത്, ഫ്രഞ്ച് ജനതയ്ക്കുമേലുള്ള ആക്രമണം മാത്രമല്ല ഇത്, ഇത് നമ്മള്‍ പങ്കുവെക്കുന്ന എല്ലാതരം മനുഷ്യത്വത്തിനും, സാര്‍വ്വലൗകിക മൂല്യങ്ങള്‍ക്കും മേലുള്ള ആക്രമണമാണ്.”

തീര്‍ച്ചയായും, ഫ്രാന്‍സിനുമേല്‍ നടന്ന ആക്രമണം മാനവരാശിക്കെതിരായ ആക്രമണമാണ്. തീര്‍ച്ചയായും ഫ്രഞ്ച് ജനതയ്‌ക്കെതിരായ ആക്രമണം മാനവരാശിക്കെതിരായ ആക്രമണം തന്നെയാണ്. എന്നാല്‍ ലബനീസ്, അഫ്ഗാന്‍, യസീദി, കുര്‍ദ്, സോമാലി, പലസ്തീനിയന്‍ ജനതയ്‌ക്കെതിരായ ആക്രമണം മാത്രം മാനവരാശിക്കെതിരായും നമ്മള്‍ പങ്കുവെയ്ക്കുന്ന മൂല്യങ്ങള്‍ക്കെതിരായും നടക്കുന്ന ചെറിയ ഒരു ആക്രമണമായി മാറുന്നതെങ്ങനെയാണ്? വടക്കേ അമേരിക്കന്‍ ജനതക്കും ഫ്രഞ്ച് ജനതക്കും ലഭിക്കുന്നത് ബാക്കി മൊത്തം ജനതയ്ക്കും നിഷേധിക്കപ്പെടുന്ന കാര്യങ്ങളാണ് എന്നതാണ് സത്യം.

യു.കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഒരു യൂറോപ്യന്‍ എന്ന നിലയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ “നമ്മുടെ ജീവിതരീതി” എന്നതിന് ഊന്നല്‍ നല്‍കിയിരുന്നു. ഫ്രഞ്ച് ജനതയെ അഭിസംബോധന ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ” നിങ്ങളുടെ മൂല്യങ്ങള്‍ ഞങ്ങളുടെ മൂല്യങ്ങളാണ്, നിങ്ങളുടെ വേദന ഞങ്ങളുടെ വേദനയാണ്, നിങ്ങളുടെ പോരാട്ടം ഞങ്ങളുടെ പോരാട്ടമാണ്, നമ്മള്‍ ഒരുമിച്ച് നിന്ന് ഈ തീവ്രവാദികളെ പരാജയപ്പെടുത്തും.”

യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഫ്രഞ്ച്, ബ്രിട്ടീഷ് മൂല്യങ്ങള്‍? മുസ്‌ലീം ആയിരിക്കുന്ന സമയത്ത് തന്നെ ഒരു മുസ്‌ലീം അത് പങ്കുവെക്കുമോ, പങ്കുവെക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ അവന്‍/അവള്‍ ആ മൂല്യങ്ങള്‍ പങ്കുവെക്കുന്നതിനു മുമ്പ് ആദ്യം ഒരു മുസ്‌ലീം ആയതിനെ തള്ളിപ്പറഞ്ഞ്  ഫ്രഞ്ചുകാരനോ, ബ്രിട്ടീഷുകാരനോ ആയി മാറണമോ?

ഞാനാകുന്ന മുസ്‌ലിമിന് അതേരീതിയില്‍ നിലകൊള്ളുകയെന്നതും അവര്‍ക്കും, യു.കെ, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്കും ഒപ്പം ഫ്രഞ്ച് ജനതയുടെ വേദനയില്‍ അനുകമ്പയും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുകയെന്നത് അസാധ്യമാക്കി അവര്‍ മാറ്റിയിരിക്കുകയാണ്.

muslims-condemns

സാംസ്‌കാരിക അപരത്വവല്‍കരണം

ഇതൊക്കെ തന്നെയും കുത്തി തിരികികൊണ്ടുവരുന്ന പദങ്ങളാണ്. നാഗരികതാപരാമര്‍ശങ്ങളാണ്. സാസംകാരിക കോഡുകളാണ്.  ഇതിലൂടെ ഒബാമയും കാമറൂണും ബോധപൂര്‍വ്വം ഞാനടക്കമുള്ള ദശലക്ഷക്കണക്കിനു മുസ്‌ലീങ്ങളെ സംസ്‌കാരിക അപരത്വത്തിലേയ്ക്ക് തള്ളുകയാണ്.

ഞാനാകുന്ന മുസ്‌ലിമിന് അതേരീതിയില്‍ നിലകൊള്ളുകയെന്നതും അവര്‍ക്കും, യു.കെ, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്കും ഒപ്പം ഫ്രഞ്ച് ജനതയുടെ വേദനയില്‍ അനുകമ്പയും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുകയെന്നത് അസാധ്യമാക്കി അവര്‍ മാറ്റിയിരിക്കുകയാണ്.

ഒരു മുസ്‌ലിം എന്ന നിലയില്‍ അവരുടെ പ്രാദേശികവാദത്തെ എതിര്‍ത്തുകൊണ്ട് ഫ്രഞ്ചുജനതയോടുള്ള ഐക്യദാര്‍ഢ്യവും, സിമ്പതിയും ഞാന്‍ പ്രഖ്യാപിക്കുന്നു. സ്പഷ്ടമായും, മര്‍മ്മഭേദിയായും, ധിക്കാരപരമായും ഒരു മുസ്‌ലിമെന്ന നിലയിലാണ് ഞാനതു ചെയ്യുന്നത്.

ഇറാഖിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ക്രിമിനലുകളുടെയും അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും, സിറിയയിലെയും ലെബനനിലെയും ഇത്തരം തീവ്രവാദസംഘങ്ങളാലും അറബികള്‍, അല്ലെങ്കില്‍ മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ മനുഷ്യത്വത്തെ മറച്ചുപിടിച്ചുകൊണ്ടും മറികടന്നുകൊണ്ടും അവര്‍ക്ക് വളരെക്കുറഞ്ഞ പരിഗണന നല്‍കുകയും, അവയ്ക്ക് സാമുദായിക സംജ്ഞ സങ്കല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഫ്രഞ്ച്, അല്ലെങ്കില്‍, ബ്രിട്ടീഷ്, യു.എസ് ജനത കൊല്ലപ്പെടുമ്പോള്‍ അത് അങ്ങേയറ്റം ശ്രദ്ധനേടുകയും മാനവികതയുടെ സാര്‍വ്വലൗകിക ചിഹ്നമായി മാറിത്തീരുകയും ചെയ്യുന്നു.

എന്തുകൊണ്ട്? എന്താ, ഞങ്ങള്‍ മുസ്‌ലീങ്ങള്‍ മനുഷ്യരല്ലേ? ഞങ്ങള്‍ക്കിടയില്‍ ഒരാള്‍ കൊല്ലചെയ്യപ്പെട്ടാള്‍ അത് മനുഷ്യത്വത്തിന് മുറിവേല്‍പ്പിക്കില്ലേ?

ഇന്ന് ജൂതര്‍ക്ക് പകരം മുസ്‌ലീങ്ങളാണ്. യൂറോപ്പിന്റെ സാംസ്‌കാരിക അപരമായി ആയി അവര്‍ മാറി. രാഷ്ട്രത്തലവന്‍മാരായ ഒബാമയും കാമറൂണും പാരീസിലെ ഈ വിഷമ വേളയില്‍ മനുഷ്യത്വത്തിന്റെ  പരിധിക്ക് പുറത്താണെന്ന തരത്തില്‍ മുസ്‌ലീങ്ങളെ നിര്‍ത്തിക്കൊണ്ട് ഈ പൈശാചികതയെ ശാശ്വതമാക്കിയിരിക്കുകയാണ്.

french-muslim

ഞാനാരാണോ അതാണ് ഞാന്‍

ഏതാണ്ട് 400 വര്‍ഷങ്ങള്‍ക്കു മുമ്പ് വില്യം ഷേക്ക്‌സ്പിയര്‍ എദ്ദേഹത്തിന്റെ “മര്‍ച്ചന്റ് ഓഫ് വെനീസില്‍” യൂറോപ്യന്‍ ക്രിസ്റ്റ്യാനിറ്റിയുടെ മറുപുറമായ യൂറോപ്യന്‍ ജൂതരെ  പൈശാചികമായി ബോധപൂര്‍വം ചിത്രീകരിച്ചിരുന്നു. ക്രമമായ വിധം മുദ്രകുത്തിന്നതിനെ എതിര്‍ത്തുകൊണ്ട്, അതേസമയം തന്റെ ഷൈലോക്ക് എന്ന് കഥാപാത്രത്തെ ഉറക്കെ കരയാനനുവദിച്ചുകൊണ്ട്;

“ഞാനൊരു ജൂതനാണ്. എന്താ ഒരു ജൂതന് കണ്ണില്ലേ? ഒരു ജൂതന് കൈകളും, അവയവങ്ങളും, ബോധവും, ഇഷ്ടങ്ങളും, താല്‍പര്യങ്ങളുമില്ലേ? ഒരു ക്രിസ്ത്യാനിയെപ്പോലെ അതേ ഭക്ഷണം നല്‍കി ഊട്ടുകയും, അതേ ആയുധങ്ങള്‍കൊണ്ട് വേദനിപ്പിക്കുകയും, അതേ രോഗങ്ങള്‍ക്ക് വിധേയനാവുകയും, അതേ രീതിയില്‍ സുഖംപ്രാപിക്കുകയും, ഒരേ വേനലും ശൈത്യവും കൊണ്ട് ചൂടാവുകയും തണുക്കുകയും ചെയ്യുന്ന? നിങ്ങള്‍ ഞങ്ങളെ കുത്തുകയാണെങ്കില്‍, ഞങ്ങളില്‍ നിന്നും രക്തംവരില്ലേ?, നിങ്ങള്‍ ഇക്കിളിപ്പെടുത്തുകയാണെങ്കില്‍ ഞങ്ങളും ചിരിക്കില്ലേ? നിങ്ങള്‍ വിഷം നല്‍കുമ്പോള്‍ ഞങ്ങളും മരിക്കില്ലേ?”

ഇന്ന് ജൂതര്‍ക്ക് പകരം മുസ്‌ലീങ്ങളാണ്. യൂറോപ്പിന്റെ സാംസ്‌കാരിക അപരമായി ആയി അവര്‍ മാറി. രാഷ്ട്രത്തലവന്‍മാരായ ഒബാമയും കാമറൂണും പാരീസിലെ ഈ വിഷമ വേളയില്‍ മനുഷ്യത്വത്തിന്റെ  പരിധിക്ക് പുറത്താണെന്ന തരത്തില്‍ മുസ്‌ലീങ്ങളെ നിര്‍ത്തിക്കൊണ്ട് ഈ പൈശാചികതയെ ശാശ്വതമാക്കിയിരിക്കുകയാണ്.

അങ്ങനെ ചെയ്യുന്നതുവഴി മുസ്‌ലീങ്ങള്‍ക്ക് മുസ്‌ലീമായി നിലനിന്നുകൊണ്ട് ഇസിസിലും മറ്റ് തീവ്രവാദ സംഘടനകളും നടത്തുന്ന കൂട്ടുക്കുരുതികള്‍ക്ക് എതിരെ സാര്‍വ്വലൗകിക മാനവികതയുടെ ഭാഗത്തുചേര്‍ന്നുനില്‍ക്കുകയെന്നത് അസാധ്യമാക്കി മാറ്റുകയാണ്. എന്തുകൊണ്ടാണ്? ഞാനാരാണെന്നതില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്താന്‍ അവരെയോ അങ്ങനെ ശ്രമിക്കുന്നവരെയോ അനുവദിക്കാന്‍ ഞാന്‍ തയ്യാറാവാത്തതുകൊണ്ട്.

ഞാനൊരു പുരുഷനാണ്. ഞാനൊരു മുസ്‌ലിമാണ്. ഞാനൊരു മനുഷ്യനാണ്. ഞാനാരാണോ അതിനോട് സത്യസന്ധത പുലര്‍ത്തിക്കൊണ്ടുതന്നെ നിലകൊള്ളും. കാടത്തത്തിനെതിരെ ലോകത്തിന്റെ എല്ലാ കോണിലും ഉയരുന്ന മാനവികതയുടെ കൂടിച്ചേരലില്‍ ഞാനുമുണ്ടാകും.

പ്രസിഡന്റ് ഒബാമ, പ്രധാനമന്ത്രി കാമറൂണ്‍, ദയവായി മാറിനില്‍ക്കുക, എനിക്ക് സ്ഥാനം നല്‍കുക. അവശേഷിക്കുന്ന മനുഷ്യത്വത്തിനൊപ്പം ചേര്‍ന്ന് ഈ മൃഗീയ പ്രവൃത്തികളെ അപലപിക്കാന്‍ ഞാനാഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് പ്രശ്‌നമില്ലല്ലോ?

(ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഇറാനിയന്‍ പഠനങ്ങളുടെയും കംപാരറ്റീവ് ലിറ്ററേച്ചറിന്റെയും പ്രഫസറാണ് ഹാമിദ് ദബാശി.)

കടപ്പാട്: അല്‍ ജസീറ

ഹമീദ് ദബാശി
ഇറാനിയന്‍ വംശജന്‍, ന്യൂയോര്‍ക്ക് നഗരത്തിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് കൊളോണിയല്‍ തിയറി, ലോക സിനിമ, സാഹിത്യം എന്നിവ പഠിപ്പിക്കുന്നു.