ഐ.പി.എല്ലിൽ മിന്നും പ്രകടനങ്ങൾ കൊണ്ട് ആരാധകരെ ഞെട്ടിച്ച താരമാണ് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ. ടൂർണമെന്റിലെയും ആഭ്യന്തര ലീഗുകളുടെയും പ്രകടനങ്ങൾ താരത്തിന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വഴി തെളിയിക്കുകയും ചെയ്തു.
ഇപ്പോൾ താരത്തിനെ കുറിച്ച് സംസാരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസിൽ സായ് സുദർശന്റെ സഹതാരമായ സായ് കിഷോർ. സായ് സുദർശന് യാതൊരു സ്റ്റേജ് ഫിയറുമില്ലെന്നും എത്ര വലിയ വേദിയായാലും അവിടത്തെ അന്തരീക്ഷമോ സാഹചര്യങ്ങളോ അവന്റെ പ്രകടനങ്ങളെ ബാധിച്ചിരുന്നില്ലെന്നും ഗുജറാത്ത് ബൗളർ പറഞ്ഞു.
സായ് സു കഴിവുള്ളതും മാനസികമായി ശക്തവുമായ ഒരു വ്യക്തിയാണെന്നും അങ്ങനെ ഒരാളെ കണ്ടെത്തുക ബുദ്ധിമുട്ടാ ണെന്നും താരം കൂട്ടിച്ചേർത്തു. ഇ.എസ്.പി.എൻ ക്രിക് ഇൻഫോയിൽ സംസാരിക്കുകയായിരുന്നു സായ് കിഷോർ.
‘സായ് സുവിന് യാതൊരു സ്റ്റേജ് ഫിയറുമില്ല. അവൻ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ ഐ.പി.എല്ലിൽ കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടിയോ ഐ.പി.എല്ലിലോ തമിഴ്നാടിനോ കൗണ്ടിയിലോ തമിഴ്നാട് പ്രീമിയർ ലീഗിൽ കളിക്കുമ്പോളോ അന്തരീക്ഷമോ സാഹചര്യങ്ങളോ അവനെ ഒരിക്കലും ബാധിച്ചിരുന്നില്ല. അവൻ അതീവ കഴിവുള്ളതും മാനസികമായി ശക്തവുമായ ഒരു വ്യക്തിയാണ്. അങ്ങനെ ഒരാളെ കണ്ടെത്തുക ബുദ്ധിമുട്ടാണ്,’ കിഷോർ പറഞ്ഞു.
നെറ്റ് പ്രാക്ടീസ് പോലും വളരെ സീരിയസായി കാണുന്ന ഒരാളാണ് സായ് സുദർശനെന്നും ഓരോ വർഷം കൂടുംതോറും താരം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും സായ് കിഷോർ പറഞ്ഞു.
‘നെറ്റ് പ്രാക്ടീസ് പോലും വളരെ സീരിയസായി കാണുന്ന ഒരാളാണ് സായ് സു. 2021 മുതൽ 2022 വരെ അവന്റെ കളിയിൽ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്. അടുത്ത ഒരു വർഷവും ഒരുപാട് മാറ്റം സംഭവിച്ചു.
ഓരോ വർഷം കൂടുംതോറും സായ് സു മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. വയസുകൊണ്ട് ഞാൻ അവനെക്കാൾ മൂത്തതാണെങ്കിലും എനിക്ക് അവനിൽ നിന്ന് ഒരുപാട് പഠിക്കാനായി,’ സായ് കിഷോർ പറഞ്ഞു.
Content Highlight: Gujarat Titans bowler Sai Kishore talks about Sai Sudarshan