| Sunday, 31st July 2016, 8:35 pm

ഗുജറാത്തില്‍ ബി.ജെ.പിയെ വിറപ്പിച്ച് കൂറ്റന്‍ ദളിത് റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്:  ഗുജറാത്ത് ഭരണകൂടത്തെ വിറപ്പിച്ച് അഹമ്മദാബാദില്‍ ദളിതരുടെ കൂറ്റന്‍ റാലി. ഉന സംഭവത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ശ്രമം നടത്തിയ ദളിത് യുവാക്കളിലൊരാള്‍ മരിച്ചതിന് തൊട്ടു പിന്നാലെയാണ് 12,000ത്തിലേറെ പേര്‍ അണി നിരന്ന റാലി സംഘടിപ്പിക്കപ്പെട്ടത്.

“എന്റെ സഹോദരനടക്കം നാലുപേരെ മര്‍ദിച്ചതിലെ വേദനയായിരുന്നു എനിക്കുണ്ടായിരുന്നത്. പക്ഷെ, എന്റെ കുടുംബത്തിനുണ്ടായ വേദനയില്‍നിന്ന് മുഴുവന്‍ ദളിത് സമൂഹവും ഒറ്റക്കെട്ടായി ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ ഉത്തേജിതനാണ്” ഉനയില്‍ മര്‍ദനമേറ്റ യുവാക്കളിലൊരാളുടെ സഹോദരന്‍ പറഞ്ഞു.


Read More: ഗുജറാത്തില്‍ ദളിതുകളെ മര്‍ദിച്ചതിനെതിരെ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദളിത് യുവാവ് മരിച്ചു


ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെയാണ് ദളിത് പ്രക്ഷോഭം ശക്തമാകുന്നത്. സുരേന്ദ്ര നഗര്‍, മെഹ്‌സാന അടക്കമുള്ള ജില്ലകളില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.


Shocking News: ഗുജറാത്തിലെ ദളിതര്‍ ആഗസ്റ്റ് 15ന് ഉനയില്‍ ഒത്തുചേരും: ‘ഞങ്ങളും സ്വാതന്ത്ര്യം അനുഭവിക്കും’ എന്ന് പ്രഖ്യാപിക്കാന്‍


ഗുജറാത്തിലെ ദളിത് പ്രാതിനിധ്യം 7 ശതമാനമാണ്. അതോടൊപ്പം 17 ശതമാനം വരുന്ന പട്ടേല്‍ വോട്ടുകള്‍ കൂടി എതിരായാല്‍ 16 വര്‍ഷമായി തുടരുന്ന ബി.ജെ.പി ഭരണം അവസാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗുജറാത്തില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, യു.പി എന്നീ സംസ്ഥാനങ്ങളിലും ദളിത് വോട്ടുകള്‍ നിര്‍ണായകമാണ്. ആളെ കിട്ടാനില്ലാത്തതിനാല്‍ യു.പിയില്‍ ഇന്ന് അമിത് ഷാ നടത്താനിരുന്ന റാലി മാറ്റിവെച്ചിരുന്നു.


Dont Miss: നായയുടെ കുരപോലെയാണ് അഞ്ചുനേരത്തെ ബാങ്കുവിളി: മുസ്‌ലിം, ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിച്ച് ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗം


ഗുജറാത്തിലെ ദളിതര്‍ നേരിടുന്ന നിയമപരമായ, ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് റാലിയുടെ കണ്‍വീനറായിരുന്നു ജിഗ്നേഷ് വെവാനി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.

“ദളിതരുടെ വിചാരണയിലും ദളിതരുടെ ഉന്മൂലനത്തിനുമാണ്” ഈ സര്‍ക്കാര്‍ വിശ്വസിക്കുമെന്നതെന്ന് ജിഗ്നേഷ് അഭിപ്രായപ്പെട്ടു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്കും ഉന സംഭവത്തില്‍ വേദനയുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുള്ള ശക്തമായ മറുപടി കൂടിയായിരുന്നു ജിഗ്നേഷിന്റെ പ്രസംഗം.

We use cookies to give you the best possible experience. Learn more