| Friday, 16th January 2026, 11:24 pm

ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്റേത് തന്നെ; അമേരിക്കന്‍ വാദങ്ങള്‍ അംഗീകരിക്കാനാവില്ല: റഷ്യ

മുഹമ്മദ് നബീല്‍

മോസ്‌കോ: റഷ്യയും ചൈനയും ഗ്രീന്‍ലാന്‍ഡിനെ ഭീഷണിപ്പെടുത്തുന്നുവെന്ന പാശ്ചാത്യ രാജ്യങ്ങളുടെ വാദം അംഗീകരിക്കാനാവില്ലെന്ന് റഷ്യ.

റഷ്യയും ചൈനയും ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. കഴിഞ്ഞ ദിവസവും യു.എസ് ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു.

ഇതിനു മറുപടിയെന്നോണമാണ് റഷ്യയുടെ പ്രതികരണം. ഗ്രീന്‍ലാന്‍ഡിലെ പ്രതിസന്ധി പാശ്ചാത്യ ശക്തികളുടെ ഇരട്ടത്താപ്പിനെയാണ് കാണിക്കുന്നതെന്നും റഷ്യ പറഞ്ഞു.

ഗ്രീന്‍ലാന്‍ഡിലെ നിലവിലെ സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഡെന്മാര്‍ക്കിന്റെ കീഴടങ്ങല്‍ അടിസ്ഥാനപരമായി തെറ്റാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ (വ്യാഴം) എക്സിലൂടെ പ്രതികരിച്ചിരുന്നു.

ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനമായതും ധാതുക്കളുടെ വലിയ നിക്ഷേപവുമുള്ള മേഖലയാണ് ഗ്രീന്‍ലാന്‍ഡ്. ഇതാണ് ഗ്രീന്‍ലാന്‍ഡിനെ അമേരിക്ക ലക്ഷ്യം വെക്കാനുള്ള കാരണം. ഗ്രീന്‍ലാന്‍ഡില്‍ അധികാരം സ്ഥാപിക്കാന്‍ ബലം പ്രയോഗിക്കേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

അതേസമയം ഡെന്മാര്‍ക്കിന്റെ ആവശ്യപ്രകാരം യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രീന്‍ലാന്‍ഡിലേക്ക് സൈന്യത്തെ അയച്ചിരുന്നു.

റഷ്യയെയും ചൈനയെയും പ്രതികൂട്ടില്‍ നിര്‍ത്തിയുള്ള അമേരിക്കയുടെ പ്രതികരണത്തെ ചൈനയും  കഴിഞ്ഞ ദിവസം തള്ളിപറഞ്ഞിരുന്നു.

ഡെമോക്രറ്റുകളടക്കമുള്ള അമേരിക്കന്‍ നിയമവിദഗ്ധരുടെ സംഘം ഡെന്മാര്‍ക്കുമായി ഇന്ന് (വെള്ളി) ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.

Content Highlight: Greenland belongs to Denmark; American claims unacceptable: Russia

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more