| Monday, 16th June 2025, 8:49 am

അല്ലു അര്‍ജുന്റെ കൂടെയാണ് ഒരു ലോങ് ജേര്‍ണി പോകാന്‍ ആഗ്രഹമെന്ന് പറഞ്ഞു: അതിനെനിക്ക് ഒരുപാട് ട്രോളുകള്‍ കിട്ടി: ഗോവിന്ദ് പത്മസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജി.പിയെന്ന ചുരുക്കപ്പേരില്‍ മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ഗോവിന്ദ് പത്മസൂര്യ. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ അവതാരകനായി തിളങ്ങുകയും പിന്നീട് സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ഡി ഫോര്‍ ഡാന്‍ഡ് എന്ന റിയാലിറ്റി ഷോയാണ് ഗോവിന്ദ് പത്മസൂര്യയെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്.

എം. ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഡാഡി കൂള്‍, പ്രേതം, 32ാം അധ്യായം 23ാം വാക്യം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ അല വൈകുണ്ഠപുരമുലൂ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലും അദ്ദേഹം ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ താന്‍ നേരിട്ട ട്രോളുകളെ കുറിച്ച് സംസാരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ. തനിക്ക് ഒരുപാട് ട്രോളുകള്‍ കിട്ടിയ ഒന്നാണ് സൂര്യ ടി.വിയില്‍ ഒരു അഭിമുഖത്തിനിടെ ഉണ്ടായ തന്റെ മറുപടിയെന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ക്ക് ആരുടെ കൂടെയാണ് ഒരു നീണ്ട യാത്ര ചെയ്യാന്‍ ആഗ്രഹമെന്ന് ചോദിച്ചോള്‍ താന്‍ പറഞ്ഞത് അല്ലു അര്‍ജുന്റെ പേരാണെന്നും അതിന് തനിക്ക് ഒരുപാട് ട്രോളുകള്‍ നേരിടേണ്ടി വന്നുവെന്നും ജി.പി പറഞ്ഞു. എന്നാല്‍ ആ ട്രോളുകളൊന്നും ഒരു തരത്തിലും തന്നെ ബാധിച്ചില്ലെന്നും കാരണം അതൊക്കെ തന്നെയായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു ജി.പി.

‘എനിക്ക് ഒരുപാട് ട്രോള്‍ വന്നിട്ടുള്ള ഒരു സംഭവമാണ്, സൂര്യ ടി.വിയില്‍ ഒരു ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ ഉണ്ടായത്. ‘നിങ്ങള്‍ക്ക് ഒരു ലോങ് ജേര്‍ണി പോകാന്‍, ഒരു റോഡ് ട്രിപ്പ് പോകാന്‍ ആഗ്രഹം ആരുടെ കൂടെയാണ്’ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. അല്ലു അര്‍ജുന്റെ കൂടെയെന്ന്. ഞാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതിനകത്ത് എന്നെ വാരി വലിച്ച് കൊല്ലുന്നുണ്ട്. പക്ഷേ ഞാന്‍ അത് കാര്യമാക്കിയില്ല. കാരണം അതാണ് എന്റെ ആഗ്രഹം. എനിക്ക് അതൊക്കെയാണ് എന്റെ ആഗ്രഹങ്ങള്‍. ഇന്നും അത് ധൈര്യത്തോടെ പറയും,’ ഗോവിന്ദ് പത്മസൂര്യ പറയുന്നു.

Content Highlight:  Govind Padmasoorya  about the trolls he has faced.

We use cookies to give you the best possible experience. Learn more