| Saturday, 27th June 2026, 7:43 pm

സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ വെട്ടി, പകരം ബി.ജെ.പി സംഘടനാ നേതാവിനെ കാര്‍ഷിക വര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പാനല്‍ വെട്ടി ഗവര്‍ണറുടെ നിയമനം. ബി അശോകിനെ മാറ്റിയ ഒഴിവിലേക്ക് ചട്ടം പാലിക്കാതെ ഡോ. ടി. സജിതാ റാണിയെ നിയമിച്ചു.

സജിതാ റാണിക്ക് താത്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ബി.ജെ.പിയുടെ സര്‍വീസ് സംഘടനയായ അധ്യാപക പരിഷത്ത് നേതാവാണ് സജിതാ റാണി.

കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡീനാണ് ടി. സജിതാ റാണി. ബി. അശോക് കാര്‍ഷിക വകുപ്പില്‍ നിന്ന് മാറിയ പശ്ചാത്തലത്തിലാണ് സജിത റായിക്ക് പകരം ചുമതല നല്‍കിയത്.

വി.സി സ്ഥാനത്തേക്ക് കൃഷിവകുപ്പ് മൂന്നുപേരുടെ പാനല്‍ നല്‍കിയിരുന്നു. ഈ മൂന്നംഗ പാനലിനെ പൂര്‍ണമായും അവഗണിച്ചാണ് ഗവര്‍ണര്‍ സജിതാ റാണിയെ നിയമിച്ചത്. ലോക്ഭവന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു.

എം.ജി സര്‍വകലാശാല വി.സി നിയമനത്തിന് പിന്നാലെയാണ് കാര്‍ഷിക സര്‍വകലാശാലയിലും ബി.ജെ.പി ബന്ധമുള്ള നേതാവിനെ ഗവര്‍ണര്‍ നിയമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഗവര്‍ണറുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ രംഗത്തെത്തി. സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കമാണിതെന്നും, ഗവര്‍ണറുടെ നടപടിയോട് കൃഷിമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

Content highlight: Governor cuts out names given by government and appoints BJP organization leader as VC of Agricultural University

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more