വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവാവധി നല്‍കാനുള്ള സര്‍ക്കാര്‍ നയം പ്രതിലോമപരം; വിമര്‍ശനവുമായി പി.എല്‍ ലതിക
Kerala
വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവാവധി നല്‍കാനുള്ള സര്‍ക്കാര്‍ നയം പ്രതിലോമപരം; വിമര്‍ശനവുമായി പി.എല്‍ ലതിക
നിഷാന. വി.വി
Saturday, 30th May 2026, 3:21 pm

പാലക്കാട്: വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്താവധി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി പി.എല്‍ ലതിക.

സര്‍ക്കാരിന്റെത് പ്രതിലോമപരവും അതിഭാവുകത്വം നിറഞ്ഞതുമായ നയമാണെന്ന് ലതിക പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അതിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി രംഗത്തെത്തിയത്.

വിദ്യാര്‍ത്ഥിനികള്‍ ആര്‍ത്തവാവധി ആവശ്യം മുഖ്യമന്ത്രിയോടോ ഏതെങ്കിലും പൊതുവേദിയിലോ ഇതിന് മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും അപ്പോള്‍ പിന്നെ അങ്ങനെ ഒരു നയം പ്രഖ്യാപിച്ചതിന്റെ പിന്നില്‍ എന്താണ് ഉദ്ദേളമെന്നും അവര്‍ ചോദിച്ചു.

‘പഠിപ്പിലും കലാകായിക രംഗങ്ങളിലും ഒക്കെ മുന്നേറുന്ന പെണ്‍കുട്ടികള്‍ മൂന്നുദിവസം മാസംതോറും ക്ലാസ് കളയുവാന്‍ താല്പര്യപ്പെടുമോ? അതിന്റെ നഷ്ടം എങ്ങനെ നികത്തും? ജീവിതത്തിലെ ഒരു നീണ്ട കാലം അവര്‍ മാനേജ് ചെയ്യേണ്ട ഒരു ശാരീരികപ്രതിഭാസമാണ് ഇത്. അതിന് ഇന്ന് പണ്ടത്തേക്കാളും ധാരാളം ആധുനിക ഉപാധികളുമുണ്ട്. 10, 11 വയസ്സ് ആകുമ്പോഴേക്കും തന്നെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ അത് നിവര്‍ത്തിക്കുന്നുമുണ്ട്. അവര്‍ക്ക് അതിനെക്കുറിച്ച് അത്യാവശ്യം ശാസ്ത്രീയമായ അവബോധം ഇന്ന് വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്,’ ലതിക പറഞ്ഞു.

സര്‍ക്കാരിന്റെ ഈ നിയമം ആര്‍ത്തവം മൂലം പെണ്‍കുട്ടികള്‍ വീക്കാണെന്ന് വരുത്തി തീര്‍ക്കാലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം അങ്ങനെയൊരു അവധി എടുക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ സഹപാഠികളുടെ കളിയാക്കലുകള്‍ നേരിടേണ്ടി വരും എന്നൊരു അഭിപ്രായം കണ്ടുവെന്നും അവര്‍ പറഞ്ഞു.

‘ഇതില്‍ കളിയാക്കാനുള്ള ഒന്നുമില്ല എന്ന് ഇനിയുള്ള വിദ്യാര്‍ത്ഥികളെങ്കിലും ചിന്തിക്കണം. ആര്‍ത്തവം തുടങ്ങുന്ന പെണ്‍കുട്ടികളുടെ ജീവിതധര്‍മ്മം പ്രത്യുല്പാദനവും ലൈംഗിക സേവയുമാണെന്ന് കല്‍പ്പിച്ചിരുന്ന പഴയ ഹിന്ദു സമൂഹത്തില്‍ ആദ്യ ആര്‍ത്തവം ആഘോഷമായി വിളംബരം ചെയ്യുന്നത് ആചാരമായി.

കവികളും കലാകാരന്മാരും ദുര്‍ഘടം നിറഞ്ഞ ഈ അവസ്ഥയ്ക്ക് ചാര്‍ത്തിക്കൊടുത്ത കാല്പനികതയാണ് ഈ ലജ്ജയുടെയും കളിയാക്കലിന്റെയും ഒക്കെ മൂല കാരണം. ആ കാലം കടന്നു എത്ര ദൂരം നാം സഞ്ചരിച്ചു! ഇപ്പോള്‍ അത് ഒരു ജീവശാസ്ത്ര വിഷയമാണ്. അതിന് ഏറ്റവും സൗകര്യപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതു മാത്രമാണ് ശ്രദ്ധിക്കാനുള്ളത്.

ചയ മറ്റ് സമയങ്ങളിലെ ചിട്ടയായ വ്യായാമം കൊണ്ട് ആര്‍ത്തവ പ്രശ്‌നങ്ങള്‍ കാര്യമായി പരിഹരിക്കാന്‍ കഴിയും,’ ലതിക പറഞ്ഞു.

Content Highlight: Government policy to grant three-day menstrual leave to female students is reactionary; Writer P.L. Lathika criticizes

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.