| Friday, 3rd July 2020, 11:19 pm

ആസാദ് മൂപ്പന്റെ വയനാട്ടിലെ വിംസ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു? റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വയനാട്ടിലെ ഡി.എം വിംസ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. വിംസ് മെഡിക്കല്‍ കോളെജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നുതുമായി ബന്ധപ്പെട്ട് ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഡി.എം എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ ആസാദ് മൂപ്പന്‍ തങ്ങളുടെ മെഡിക്കല്‍ കോളെജ് സര്‍ക്കാരിന് കൈമാറാനുള്ള സന്നദ്ധത സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്.

ഡോ ആസാദ് മൂപ്പനുമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളെജിലെ അടിസ്ഥാന സൗകര്യം, സാമ്പത്തിക ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡോ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് നിര്‍മ്മിക്കാന്‍ 50 ഏക്കര്‍ ഭൂമി ചന്ദ്രപ്രഭാ ചാരിറ്റബിള്‍ എസ്റ്റേറ്റ് സൗജന്യമായി വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഈ പദ്ധതി മുന്നോട്ടുപോയില്ല. തുടര്‍ന്ന് വയനാട്ടില്‍ മെഡിക്കല്‍ കോളെ
ജ് സ്ഥാപിക്കുമെന്ന് പല പ്രഖ്യാപനങ്ങളും നടന്നിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചേലോട് എസ്‌റ്റേറ്റില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കാന്‍ ആലോചനകള്‍ നടന്നിരുന്നെങ്കിലും അതും പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more