| Wednesday, 23rd April 2025, 5:48 pm

ഒരേസമയം ചൈല്‍ഡിഷാകാനും ഗൗരവമേറിയ റോളുകള്‍ ചെയ്യാനും സാധിക്കുന്ന നടി; ഞാന്‍ അവരുടെ കടുത്ത ആരാധിക: ഗൗരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗൗരി ജി. കിഷന്‍. ആ സിനിമയില്‍ തൃഷയുടെ കൗമാരമായിരുന്നു ഗൗരി അവതരിപ്പിച്ചത്.

ചിത്രത്തിലെ ഗൗരിയുടെ അഭിനയത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. 2021ല്‍ സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് എത്തുന്നത്.

ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ ഗൗരി നായികയായി അഭിനയിച്ചിരുന്നു. ഈയിടെ ജിയോ ഹോട്ട് സ്റ്റാറിലൂടെ പുറത്തിറങ്ങിയ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ്‌സീരിസിലും ഗൗരി പ്രധാന കഥാപാത്രത്തിനെ അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍ തന്നെ വിസ്മയിപ്പിച്ച നടിമാര്‍ ആരൊക്കെയാണെന്ന് പറയുകയാണ് ഗൗരി. ബോളിവുഡ് നടി ആലിയ ഭട്ടിന്റെ കടുത്ത ആരാധികയാണ് താന്‍ എന്നാണ് ഗൗരി ജി. കിഷന്‍ പറയുന്നത്.

അഭിനയത്തിലും ക്രാഫ്റ്റിലുമൊക്കെ ആലിയയുടെ ഗ്രാഫ് മുകളിലാണെന്നും ഒരേസമയം ചൈല്‍ഡിഷ് ആകാനും ഗൗരവമേറിയ കഥാപാത്രങ്ങള്‍ ചെയ്യാനും ആലിയയ്ക്ക് സാധിക്കുമെന്നും നടി പറഞ്ഞു.

ഒപ്പം കൊങ്കൊണ സെന്‍ ശര്‍മയെ കുറിച്ചും സായ് പല്ലവിയെ കുറിച്ചും ഗൗരി പറയുന്നു. വിദ്യ ബാലനും മഞ്ജു വാര്യരും തന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തവരാണെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ആലിയ ഭട്ടിന്റെ കടുത്ത ആരാധികയാണ് ഞാന്‍. അഭിനയത്തിലും ക്രാഫ്റ്റിലുമൊക്കെ ആലിയയുടെ ഗ്രാഫ് മുകളിലാണ്. ഒരേസമയം ചൈല്‍ഡിഷ് ആകാനും ഗൗരവമേറിയ കഥാപാത്രങ്ങള്‍ ചെയ്യാനും ആലിയയ്ക്ക് സാധിക്കും.

കൊങ്കൊണ സെന്‍ ശര്‍മയുടെ ഡയലോഗ് ഡെലിവറിയും കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന ഡെപ്ത്തും നമ്മള്‍ കണ്ടുപഠിക്കേണ്ടതാണ്. സായ് പല്ലവിയാണ് എന്റെ മറ്റൊരു ഫേവ്‌റൈറ്റ്. പിന്നെ വിദ്യ ബാലനും മഞ്ജു വാര്യരും എന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തവരാണ്,’ ഗൗരി ജി. കിഷന്‍ പറയുന്നു.

Content Highlight: Gouri G Kishan Talks About Her Fav Actresses In Indian Cinema

We use cookies to give you the best possible experience. Learn more