| Saturday, 22nd February 2025, 7:44 am

ആ രണ്ട് നടന്മാരുടെയും കോമ്പിനേഷന്‍ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍: ഗൗരി ജി. കിഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

96 എന്നൊരൊറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗൗരി ജി. കിഷന്‍. ആ സിനിമയില്‍ തൃഷയുടെ കൗമാരമായിരുന്നു ഗൗരി അവതരിപ്പിച്ചത്. 2021ല്‍ സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ നടി മലയാള സിനിമയിലേക്കും എത്തി.

ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ ഗൗരി നായികയായി അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഗൗരി ജി. കിഷന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ വെബ് സീരീസാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍. സീരീസില്‍ അജു വര്‍ഗീസും നീരജ് മാധവുമാണ് നായകന്മാരായി എത്തുന്നത്.

ലവകുശ, അടി കപ്യാരെ കൂട്ടമണി ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് അജുവും നീരജും. ഇരുവരുടെയും കോമ്പിനേഷനെ കുറിച്ചും ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനെ കുറിച്ചും പറയുകയാണ് ഗൗരി ജി. കിഷന്‍. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ഒരു പ്രേക്ഷക എന്ന നിലയില്‍ അജു ചേട്ടന്റെയും നീരജേട്ടന്റെയും കോമ്പിനേഷനും അവരുടെ ഇന്‍ഡിവിജ്വല്‍ ഫിലിംസും കണ്ടിട്ടുള്ള ആളാണ്. അത് ഒരുപാട് എന്‍ജോയ് ചെയ്തിട്ടുള്ള ആള് കൂടെയാണ്. എനിക്ക് അവരുമായി കോമ്പിനേഷന്‍ സീന്‍ ഉള്ളപ്പോഴും എവിടെയോ ഞാന്‍ അവരുടെ കെമിസ്ട്രിയുമായി മാച്ച് ആവാത്തത് പോലെ തോന്നിയിട്ടുണ്ട്.

പക്ഷെ സ്‌ക്രീനില്‍ കണ്ട കോമ്പിനേഷന്‍ നേരിട്ട് കാണാന്‍ സാധിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ടായിരുന്നു. അവരുടെ കൂടെ പെര്‍ഫോം ചെയ്യാനുമായി. സിനിമയില്‍ എത്രത്തോളം ഫണ്ണാണോ അങ്ങനെ തന്നെയാണ് അവര്‍ നേരിട്ട് ഇടപഴകുമ്പോഴും ഉണ്ടായിരുന്നത്.

അജു ചേട്ടന്റെയും നീരജേട്ടന്റെയും ഇടയില്‍ ഒരു കംഫേര്‍ട്ടബിള്‍ സ്‌പേസുണ്ട്. അപ്പോള്‍ ആ സ്‌പേസിലേക്ക് മറ്റൊരാള്‍ വരുമ്പോള്‍ അവരെ സ്വീകരിക്കേണ്ട ആവശ്യം അവര്‍ക്കില്ല.

പക്ഷെ രണ്ടുപേരും പുറത്തുനിന്ന് വന്ന ആളാണ് ഞാനെന്ന് ചിന്തിക്കാതെ വളരെ പ്രൊഫഷണല്‍ ആയിട്ടാണ് പെരുമാറിയത്. എനിക്ക് അതിനുള്ള സ്‌പേസും അവര്‍ തന്നു. രണ്ടുപേരും ഒരു ഐക്കോണിങ് പെയറാണ്. ഇപ്പോള്‍ തന്നെ ഇവരുടെ കോമ്പിനേഷന്‍ വീണ്ടും കാണാന്‍ പ്രേക്ഷകരെല്ലാം ഏറെ എക്‌സൈറ്റഡാണ്,’ ഗൗരി ജി. കിഷന്‍ പറഞ്ഞു.

Content Highlight: Gouri G Kishan Talks About Aju Varghese And Neeraj Madhav combination

We use cookies to give you the best possible experience. Learn more