മലയാളത്തില്‍ എന്നെ വേണ്ട പോലെ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ല, അഭിനേത്രി എന്ന നിലയില്‍ ഞാനിപ്പോഴും ഫ്രെഷാണ്: ഗോപിക രമേശ്
Malayalam Cinema
മലയാളത്തില്‍ എന്നെ വേണ്ട പോലെ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ല, അഭിനേത്രി എന്ന നിലയില്‍ ഞാനിപ്പോഴും ഫ്രെഷാണ്: ഗോപിക രമേശ്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 16th July 2026, 10:47 pm

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു മോളിവുഡ് ടൈംസ്. നസ്‌ലെന്‍ നായകനായെത്തിയ ചിത്രത്തില്‍ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, വിനീത് ശ്രീനിവാസന്‍, ഗോപിക രമേശ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ജിയോ ഹോട്‌സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചകളായിരുന്നു ചിത്രവുമായി ബന്ധപ്പെട്ട് സിനിമാ പേജുകളില്‍ ഉടലെടുത്തത്.

മോളിവുഡ് ടൈംസ്. Photo: X.com

മോളിവുഡ് ടൈംസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഗോപിക രമേശ് അവതരിപ്പിച്ച ഹന ഷാജഹാന്‍. മലയാള സിനിമയിലെ ഒരു മുന്‍നിര നായികാ നടിയായിട്ടായിരുന്നു ഗോപിക ചിത്രത്തില്‍ വേഷമിട്ടത്. ചിത്രവുമായി ബന്ധപ്പെട്ട് ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് ഗോപിക.

ഗോപിക രമേശ്. Photo: Gopika Ramesh/ Facebook.com

‘ചിലപ്പോള്‍ ആള്‍ക്കാരോട് സംസാരിക്കുമ്പോള്‍ ഒരു ന്യൂകമ്മര്‍ ആയാല്‍ മതിയായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. ഒരു ഒഡിഷനോ മറ്റോ വിളിച്ച് കഴിഞ്ഞാല്‍ ഫ്രെഷ് ഫേസാണ് നോക്കുന്നത് എന്നാണ് പലരും പറയാറുള്ളത്. അവരെയൊക്കെ ഞാനിപ്പോഴും ഫ്രെഷാണെന്ന് പറഞ്ഞ് കണ്‍വിന്‍സ് ചെയ്യാനാണ് ശ്രമിക്കാറുള്ളത്. കാരണം മലയാളത്തില്‍ പെര്‍ഫോമന്‍സ് കൊണ്ട് ആരും എന്നെ എക്‌സ്‌പ്ലോര്‍ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഞാനിപ്പോഴും ഫ്രെഷാണെന്നാണ് കരുതുന്നത്. അത്തരത്തില്‍ ഒരുപാട് സംഭാഷണങ്ങള്‍ എന്റെ ജീവിതത്തില്‍ നടന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് നിന്നെ അറിയാം എന്ന് അവര്‍ പറഞ്ഞാല്‍ മറ്റെന്താണ് നമുക്ക് പറയാന്‍ സാധിക്കുക,’ഗോപിക പറഞ്ഞു.

ഗോപിക രമേശ്. Photo: Screen Grab/The Show scape Journal/ Youtube.com

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഗോപിക അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും സജീവമായ താരം വാങ്ക്, ഡ്രാഗണ്‍, സ്രാങ്ക് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

Content Highlight: Gopika Ramesh talks about perks of being a newcomer in Film Industry

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.