ചെന്നൈയെ തകര്‍ത്ത് ഗോവ കസറി;എതിരില്ലാത്ത മൂന്നു ഗോളിന് എഫ്.സി ഗോവയുടെ ജയം
ISL
ചെന്നൈയെ തകര്‍ത്ത് ഗോവ കസറി;എതിരില്ലാത്ത മൂന്നു ഗോളിന് എഫ്.സി ഗോവയുടെ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd October 2019, 11:04 pm

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈയെ തകര്‍ത്ത് എഫ്.സി ഗോവ സീസണിന് തുടക്കമിട്ടു. എതിരില്ലാത്ത മൂന്നു ഗോളിനാണ് ഗോവയുടെ ജയം. ഡുംഗല്‍, കൊറോമിനാസ്, കാര്‍ലോസ് എന്നിവരാണ് ഗോള്‍ നേടി ഗോവയെ വിജയത്തിലെത്തിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

30ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ കടന്ന് മന്‍വീര്‍ സിങ് നല്‍കിയ പാസാണ് ഡുംഗല്‍ ഗോളാക്കിയത്. ആദ്യ പകുതിയില്‍ തന്നെ ചെന്നൈയുടെ ആക്രമണങ്ങളെല്ലാം ഗോവ പ്രതിരോധത്തിലാക്കി.

കൗണ്ടര്‍ അറ്റാക്കിലൂടെ കളി പിടിക്കാനായിരുന്നു ഗോവയുടെ ശ്രമം. ആ തന്ത്രം 62ാം മിനിട്ടില്‍ അവര്‍ക്ക് ലീഡ് ഉയര്‍ത്തി നല്‍കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എട്ട് പുതുമുഖ താരങ്ങളുമായാണ് ചെന്നൈ കളിക്കാനിറങ്ങിയത്. തുടക്കം മുതല്‍ ആധിപത്യം നേടിയായിരുന്നു ഗോവയുടെ കളി. മധ്യനിരയില്‍ ബ്രണ്ടന്‍ ഫെര്‍നാന്‍ഡസ് കളി നിയന്ത്രിച്ചപ്പോള്‍ മന്‍വീര്‍ സിങ്ങിന് പിന്നിലായിരുന്നു കൊറോമിനാസിന്റെ കളി.