പോര്‍ച്ചുഗലിനെ ഫൈനലില്‍ എത്തിക്കാന്‍ റോണോ; യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ കാത്തിരിക്കുന്നത് റെക്കോര്‍ഡ് നേട്ടവും
Sports News
പോര്‍ച്ചുഗലിനെ ഫൈനലില്‍ എത്തിക്കാന്‍ റോണോ; യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ കാത്തിരിക്കുന്നത് റെക്കോര്‍ഡ് നേട്ടവും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th June 2025, 11:07 pm

യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനല്‍ മത്സരത്തില്‍ പോര്‍ച്ചുഗലും ജര്‍മ്മനിയും തമ്മില്‍ ഏറ്റുമുട്ടാന്‍ ഇരിക്കുകയാണ്. മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് മത്സരം നടക്കുന്നത്. മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം പോര്‍ച്ചുഗലിന്റെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. താരം കളത്തില്‍ ഇറങ്ങുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

സെമി ഫൈനല്‍ വിജയിച്ച് പോര്‍ച്ചുഗലിനെ യുവേഫ ടൈറ്റില്‍സ് പോരാട്ടത്തില്‍ എത്തിക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മാത്രമല്ല മത്സരത്തില്‍ ഒരു ഗോള്‍ നേടിയാലും രണ്ട് ഗോള്‍ നേടിയാലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കും. നിലവില്‍ യുവേഫ നേഷന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവരുടെ പട്ടികയില്‍ മൂന്നാമനാണ് റൊണാള്‍ഡോ.

യുവേഫ നേഷന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങള്‍

എര്‍ലിങ് ഹാളന്‍ഡ് 19

അലക്‌സാണ്ടര്‍ മിട്രോവിച്ച് 15

റോമെലു ലുകാക്കു 13

വേഡറ്റ് മ്യൂറികി 13

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 13

നേരത്തെ 2025 മാര്‍ച്ച് 23ന് ഡെന്മാര്‍ക്കിനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ രണ്ടാം പാദത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നഷ്ടപ്പെടുത്തിയെങ്കിലും റൊണാള്‍ഡോ നിര്‍ണായക ഗോള്‍ നേടിയിരുന്നു. മാത്രമല്ല രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ സെമി ഫൈനലില്‍ എത്തിയതും.

മാത്രമല്ല പോര്‍ച്ചുഗലിനു വേണ്ടി 220 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 136 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. പോര്‍ച്ചുഗലിന്റെ എക്കാലത്തെയും ഉയര്‍ന്ന അന്താരാഷ്ട്ര ഗോള്‍ സ്‌കോറര്‍ ആണ് റൊണാള്‍ഡോ.

നിലവില്‍ 2024-25 സീസണില്‍ റൊണാള്‍ഡോ മികച്ച ഫോമിലാണ് തുടരുന്നത്. അല്‍ നസറിനു വേണ്ടി സീസണിലെ 39 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍ റൊണാള്‍ഡോ നേടിയിരുന്നു. മാത്രമല്ല ക്ലബ്ബിനുവേണ്ടി 99 ഗോളുകളാണ് താരം ഇതുവരെ നേടിയതും.

Content Highlight: Germany vs Portugal: A great achievement awaits Cristiano Ronaldo In UEFA Nations League