| Tuesday, 17th July 2018, 1:47 pm

ഒരു വര്‍ഷംകൊണ്ട് ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണി സമ്പാദിച്ചത് 1700 കോടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഹോളിവുഡ് ജോര്‍ജ് ക്ലൂണി. 2017 ജൂണ്‍ ഒന്ന് മുതലുള്ള കണക്കുകള്‍ പ്രകാരം 239 മില്യണ്‍ ഡോളര്‍ അഥവാ 1700 കോടി രുപയാണ് ക്ലൂണി ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത്.

ഇതോടെ ലോകത്ത് ഏറ്റവുമധികം സമ്പാദിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുകയാണ് ക്ലൂണി. ഈ പട്ടികയില്‍ ക്ലൂണിക്കു മുന്‍പിലുള്ളത് ബോക്‌സറായ ഫ്‌ളോയ്ഡ് മെയ്‌വതര്‍ മാത്രം.


ALSO READ ലോകകപ്പ് ഫൈനലില്‍ ഗ്രൗണ്ടിലേക്ക് ഓടിയ “പുസ്സി റയറ്റ്” അംഗങ്ങളെ ജയിലിലടച്ചു


ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള കയ്‌ലി ജെന്നെറിന്റെ സമ്പാദ്യം 166.5 മില്യണാണ്.

ഫോര്‍ബ്‌സിന്റെ അതിസമ്പന്നരായ സെലിബ്രിറ്റികളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടിയവരില്‍ മെസിയും റോണാള്‍ഡോയുമുണ്ട്. കോള്‍ഡ് പ്ലേ ബാന്റും ഇദ് ഷെരീനുമൊക്കെയാണ് ഇക്കൂട്ടത്തില്‍ സംഗീതലോകത്തുനിന്നുമുള്ളവര്‍.

ഏറ്റവും കൂടുതല്‍ സമ്പാദിച്ച സെലിബ്രിറ്റികളുടെ പട്ടികയില്‍ പതിനഞ്ച് സ്ത്രീകളുമുണ്ട്. കഴിഞ്ഞ വര്‍ഷം പതിനാറ് പേരുണ്ടായിരുന്നു.


ചിരിച്ചും കരഞ്ഞും അത്ഭുതപ്പെടുത്തിയുമെത്തുന്ന ഇത്തിരി കുഞ്ഞന്മാര്‍; ഇന്ന് ഇമോജി ദിനം


2017 ജൂണ്‍ ഒന്ന് മുതല്‍ 2018 ജൂണ്‍ ഒന്ന് വരെയുള്ള കണക്കുകളനുസരിച്ചാണ് ഫോര്‍ബ്‌സ് പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more