യഥാര്‍ത്ഥ പണി കിട്ടാന്‍ പോകുന്നത് ഗംഭീറിന്; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി
Sports News
യഥാര്‍ത്ഥ പണി കിട്ടാന്‍ പോകുന്നത് ഗംഭീറിന്; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th January 2025, 4:30 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 3-1ന് പരാജയപ്പെട്ടിരുന്നു. ഇതോടെ 10 വര്‍ഷത്തെ ഇന്ത്യയുടെ ആധിപത്യം തകര്‍ത്ത് ഓസീസ് ട്രോഫി സ്വന്തമാക്കുകയും ചെയ്തിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഹോം പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ.

ജനുവരി 22മുതലാണ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയും മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയുമാണ് ഇന്ത്യയ്ക്കുള്ളത്.

എന്നാല്‍ പരമ്പര ഏറെ നിര്‍ണായകമാകുന്നത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് തന്നെയാണ്. കാരണം ഹോം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ആദ്യമായി ഒരു പരമ്പര അടിയറവ് പറയേണ്ടി വന്ന ഇന്ത്യ ഗംഭീറിന്റെ നേതൃത്വത്തില്‍ പൊരുതിയെങ്കിലും ബോര്‍ഡര്‍ ഗവാസ്‌കറിലും പരാജയപ്പെടുകയായിരുന്നു.

ഇനിയുള്ളത് ഹോമില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയും ടി-20പരമ്പരയുമാണ്. മത്സരത്തില്‍ ഇന്ത്യപരാജയപ്പെട്ടാല്‍ ഗംഭീറിന്റെ പരിശീലന കുപ്പായത്തിന് കോട്ടം തട്ടാന്‍ ഏറെ സാധ്യതയുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യ സ്വന്തം തട്ടകത്തില്‍ ഇന്ത്യ ഒരു ടി-20 സീരീസ് പരാജയപ്പെട്ടിട്ടില്ല. മാത്രമല്ല ഹോമില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനത്തില്‍ 44 വര്‍ഷമായി ഇന്ത്യ പരാജയപ്പെട്ടിട്ട്.

നിലവില്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഇംഗ്ലണ്ടിന് മുന്നില്‍ തല കുനിക്കേണ്ടിവന്നാല്‍ ഗംഭീറിനെതിരെയുള്ളവിമര്‍ശനങ്ങള്‍ ശക്തി പ്രാപിക്കുകയും പരിശീലക വേഷം ചോദ്യചിഹ്നത്തിത്തിലാകുകയും ചെയ്യും. അതിനാല്‍ എത് വിലകൊടുത്തും പരമ്പര വിജയിക്കാനാണ് ഗംഭീര്‍ ഒരുങ്ങുക.

ചാമ്പന്യന്‍സ് ട്രോഫി മുന്നിലുള്ളപ്പോള്‍ തല പുകയാന്‍ ഗംഭീറിന് മറ്റൊരു കാരണം കൂടെ എത്തിയിട്ടുണ്ട്. ഇപ്പോഴും ടൂര്‍ണമെന്റിനുള്ള സ്‌ക്വാഡ് പുറത്ത് വിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഏതെല്ലാം താരങ്ങളെ തെരെഞ്ഞെടുക്കമെന്നും ഒഴിവാക്കണമെന്നുമുള്ള ആശയക്കുഴപ്പത്തിലാണ് ഇന്ത്യ.

 

Content Highlight: Gautham Gambhir Have Big Challenge In Upcoming Home Match Against England