സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഒന്നാം ഏകദിനത്തില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. 17 റണ്‍സിനായിരുന്നു ടീമിന്റെ വിജയം. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും കരുത്തിലാണ് ഇന്ത്യന്‍ സംഘം വിജയം സ്വന്തമാക്കിയത്.
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഒന്നാം ഏകദിനത്തില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. 17 റണ്‍സിനായിരുന്നു ടീമിന്റെ വിജയം. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും കരുത്തിലാണ് ഇന്ത്യന്‍ സംഘം വിജയം സ്വന്തമാക്കിയത്.
ടെസ്റ്റില്‍ ഇന്ത്യയെ നാണംകെടുത്തിയ പ്രോട്ടിയാസിനെ ആദ്യ മത്സരത്തില്‍ തന്നെ ഇരുവരും അടിച്ചൊടുക്കിയതിന്റെ ആവേശത്തിലാണ് ആരാധകരെല്ലാം.

കോഹ്‌ലിയും രോഹിത്തും സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിനിടെ Photo: BCCI/x.com
എന്നാലിപ്പോള്‍, ആരാധകരെ നിരാശരാക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്നെത്തുന്നത്. കോഹ്‌ലിയും രോഹിത്തുമായി ടീം കോച്ച് ഗൗതം ഗംഭീറിന് മികച്ച ബന്ധമല്ല ഉള്ളതെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഹുല്‍ ദ്രാവിഡിന് പകരം കോച്ചായപ്പോഴുള്ള അതേ ബന്ധമല്ല ഇരുവരുമായി ഗംഭീറിനുള്ളത്. ഇതില്‍ ബി.സി.സി.ഐ അതൃപ്തിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൗതം ഗംഭീർ
കൂടാതെ, കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടനെ തന്നെ ഒരു യോഗം ചേരുമെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
‘സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ല. അതിനാല്‍ ഇവരുടെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടനെ തന്നെ യോഗം ചേരും. അത് രണ്ടാം ഏകദിനം നടക്കുന്ന റായ്പ്പൂരിലോ മൂന്നാം ഏകദിനം നടക്കുന്ന വിശാഖപ്പട്ടണത്തോ വെച്ച് നടക്കും,’ ബി.സി.സി.ഐ വൃത്തം പറഞ്ഞു,

അജിത് അഗാർക്കർ
കോഹ്‌ലിയും രോഹിതും ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ഗംഭീറുമായുള്ള ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചതും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ അജിത് അഗാര്‍ക്കറും രോഹിത്തും ഓസ്ട്രേലിയന്‍ ഏകദിന പര്യടനത്തിനിടെ പരസ്പരം സംസാരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
‘ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ രോഹിത്തും അഗാര്‍ക്കറും തമ്മില്‍ സംസാരിച്ചിരുന്നില്ല. അതിനുശേഷം കോഹ്‌ലിയും ഗംഭീറും അധികം സംസാരിക്കാറില്ല. ഒപ്പം കോഹ്‌ലിയുടെയും രോഹിത്തിന്റെയും ആരാധകര്‍ ഗംഭീറിനെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നതിലും ബി.സി.സി.ഐ അസ്വസ്ഥരാണ്,’ ബി.സി.സി.ഐ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Gautam Gambhir’s Relationship With Virat Kohli, Rohit Sharma Turns Cold, BCCI Upset: Report