താന്‍ പണ്ട് വിജയ്‌യുടെ ആരാധികയല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്ത് ഒരു വിജയ് ഫാനായി മാറിയതാണെന്നും നടി ഗൗരി കിഷന്‍. ആര്‍.ജെ മൈക്കുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരി.
താന്‍ പണ്ട് വിജയ്‌യുടെ ആരാധികയല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്ത് ഒരു വിജയ് ഫാനായി മാറിയതാണെന്നും നടി ഗൗരി കിഷന്‍. ആര്‍.ജെ മൈക്കുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗരി.
‘അദ്ദേഹത്തിന്റെ കരിഷ്മ ഒരു പ്രധാനപ്പെട്ട എലമെന്റാണ്. അങ്ങനെ ചിലര്‍ക്ക് മാത്രമെ ആ കരിഷ്മ ഉണ്ടാകുകയുള്ളു, ബോളിവുഡ് സ്റ്റാര്‍ ഷാരൂഖ് ഖാന്‍ അങ്ങനെയാണ്. വിജയ് സാറിന്റെ മറ്റൊരു ക്വാളിറ്റി എന്താണെന്ന് വെച്ചാല്‍ അദ്ദേഹം നല്ലൊരു ലിസണറാണ്,’ഗൗരി പറയുന്നു.

ഗൗരി കിഷന്‍ Photo: Gauri G Kishan/ Facebook.com
വിജയ് ഒരു ഗ്ലോബല്‍ സ്റ്റാറാണെന്നും എന്നാല്‍ നല്ലൊരു മനുഷ്യന്‍ എന്നാണ് വിജയ്‌യെ പറ്റി തനിക്കെപ്പോഴും തോന്നാറുള്ളതെന്നും ഗൗരി പറഞ്ഞു. മാസ്റ്റര്‍ സിനിമയുടെ സെറ്റില്‍ വെച്ച് പല കാര്യങ്ങളും അദ്ദേഹം തന്നോട് ചോദിച്ചറിയാറുണ്ടായിരുന്നുവെന്നും വളരെ ജെന്യുവിനായിട്ടുള്ള വ്യക്തിയാണ് വിജയ് എന്നും നടി കൂട്ടിച്ചേര്‍ത്തു.
ആ സിനിമക്ക് താന്‍ വിജയ്‌യുടെ ഫാന്‍ ആയി മാറിയെന്നും അദ്ദേഹത്തിന്റ കൂടെ അഭിനയിക്കാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ എന്തായാലും അഭിനയിക്കുമെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ മാസ്റ്ററിലാണ് ഗൗരി കിഷന്‍ വിജയ്ക്ക് ഒപ്പം അഭിനയിച്ചത്. വിജയ് സേതുപതി, മാളവിക മോഹന്‍, ആന്‍ഡ്രിയ ജെര്‍മിയ തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രമായിരുന്നു മാസ്റ്റര്‍.
അതേസമയം സാഹസമാണ് ഗൗരിയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ മലയാള ചിത്രം. വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനിയാണ് ഗൗരിയുടേതായി വരാനിരിക്കുന്ന ചിത്രം.
Content Highlight: Gauri Kishan says she became a Vijay fan after working with Vijay in the film Master